കണ്ണൂരിൽ റിമാന്റ് പ്രതികൾക്ക് കൊവിഡ്; പോലീസുകാർ ക്വാറന്റീനിൽ!! ജിലയിൽ 10 പേർക്ക് രോഗം
കണ്ണൂർ; ജില്ലയിൽ ഇന്ന് 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ കണ്ണൂർ സബ് ജയിലിലെ റിമാന്റ് തടവുകാരാണ്. ഇവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. കണ്ണപുരം, ചെറുപുഴ സ്റ്റേഷനുകളിലെ പോലീസുകാരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രോഗം സ്ഥിരീകരിച്ച പിന്നാലെ പോലീസിനെയും ജയിൽ അധികൃതരേയും ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.
നിലവിൽ കണ്ണൂരിൽ 188 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 119 പേർ രോഗമുക്തരായി ആശുപത്രി വിട്ടു.10838 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.137 പേർ രോഗബാധ സംശയിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലാണ്.
ജില്ലയിലെ പിണറായി കൂടി ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് കണ്ണൂരും കാസർഗോഡുമാണ് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കാസർഗോഡ് 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 49 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇവരിൽ 18 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-12, ഒമാന്‍-1, സൗദി അറേബ്യ-1, അബുദാബി-1, മാലി ദ്വീപ്-1, കുവൈറ്റ്-1, മസ്‌കറ്റ്-1) 25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-17, തമിഴ്‌നാട്-4, ഡല്‍ഹി-2, കര്‍ണാടക-2) എത്തിയവരാണ്. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12 പേർ രോഗമുക്തരായി.












Click it and Unblock the Notifications