Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണുരിൽ മുൻ മന്ത്രിയുടെ മക്കൾ ഉൾപ്പെടെ പത്തു പേർ എൻസിപിയിൽ: പാർട്ടിയിൽ ചേർന്നവരിൽ കോൺഗ്രസ് നേതാവിന്റെ മക്കളും

കണ്ണൂർ: കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പിയുടെ ജില്ലയിൽ നിന്നും വീണ്ടും എൻ.സി.പി യിലേക്ക് നേതാക്കളുടെയും പ്രവർത്തകരുടെ ഒഴുക്ക് മുൻ.കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി മുരളിക്ക് പിന്നാലെ പത്തോളം പേർ വീണ്ടും എൻ.സി.പി യിൽ ചേർന്നു.നേതാക്കളും പ്രവർത്തകരുമടങ്ങുന്നവരാണ് ശരത് പവാറിൻ്റെ പാർട്ടിയിൽ ചേർന്നത്.പാർട്ടിയിലേക്ക് പുതുതായി ചേർന്നവരെ എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.പി.എം സുരേഷ് ബാബു ഷാൾ അണിയിച്ചു സ്വീകരിച്ചു.

ഇന്ത്യയെ മത രാഷ്ട്ര മാക്കാനുള്ള പ്രവർത്തനമാണ് നരേന്ദ്ര മോദി സർക്കാർ സ്വീകരിക്കുന്ന ഞന്ന് അഡ്വ. പി എം സുരേഷ് ബാബു പറഞ്ഞു. ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള പ്രവർത്തനമാണ് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ സ്വീകരിക്കുന്നതെന്നും പ്ലാനിങ് കമ്മിഷൻ രൂപം നൽകിയ സമ്മിശ്ര സമ്പദ്ഘടന ഉയർത്തി പിടിക്കുന്ന പ്രസ്ഥാനം എൻ സി പി മാത്രമാണെന്നും എൻ സി പി സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. പി എം സുരേഷ് ബാബു പറഞ്ഞു.

ncp-163232

കോൺഗ്രസിൽ നിന്നും രാജീവച്ച് എൻ സി പി യിൽ ചേരുന്നവർക്കുള്ള സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്‌ എന്ന പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ദൗത്യം കേരളത്തിലെയും ഇന്ത്യ യിലെയും ജനങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നതെങ്കിലും മൺ മറഞ്ഞു പോയ നേതാക്കളുടെ സ്വപ്നങ്ങൾക്ക് വിപരീതമായ പ്രവർത്തനമാണ് അവർ നടത്തുന്നത്.അദ്ദേഹം കൂട്ടിച്ചേർത്തു.

എൻ ജി ഒ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ്‌ പി കെ രവീന്ദ്രൻ, കോൺഗ്രസ് എസ് മുൻ സംസ്ഥാന സെക്രട്ടറി പി കുഞ്ഞിക്കണ്ണൻ, എൻ എസ് യു മുൻ ദേശീയ സെക്രട്ടറി പി സി സനൂപ്, എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസിൽ നിന്നും രാജിവെച്ചവരാണ് എൻ സി പി യിൽ ചേർന്നത്.മുൻ മന്ത്രി കെ കുഞ്ഞമ്പു വിന്റെ മക്കളും കോൺഗ്രസ്‌ നേതാക്കളുമായ വി രത്നാകരൻ, വി ബാലകൃഷ്ണൻ, മുൻ കണ്ണൂർ നഗരസഭ കൗൺസിലറും ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റുമായ പി സി അശോക് കുമാർ, വി പി ജയദേവൻ, വളപട്ടണം പ്രതികരണ വേദി സെക്രട്ടറി അദീപ് റഹ്മാൻ, പി ഷനിൻ, എം ഗണേശൻ, എൻ സി ശ്രീജിത്ത്‌ തുടങ്ങിയവരാണ് എൻ സി പി യിൽ ചേർന്നത്.

കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ .ജില്ലാ പ്രസിഡന്റ്‌ രാമചന്ദ്രൻ തില്ലങ്കേരി അധ്യക്ഷത വഹിച്ചു.സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കെ എ ഗംഗാധരൻ, കെ സുരേശൻ, നേതാക്കളായ പ്രശാന്തൻ മുരിക്കോളി,കെ വിനയരാജ്, സി എച്ച് പ്രഭാകരൻ, എം പ്രഭാകരൻ, അനിൽ പുതിയ വീട്ടിൽ, അജയൻ പായം, കണ്ണൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ കെ രജിത്,നാഷണലിസ്റ്റ് മത്സ്യ തൊഴിലാളി കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ പി ശിവദാസ്,നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി പ്രദീപൻ തൈക്കണ്ടി, തുടങ്ങിയവർ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+