Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണുരില്‍ നൂറ് കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ നാല് യുവാക്കള്‍ അറസ്റ്റില്‍

കണ്ണുര്‍: വെബ്‌സൈറ്റ് ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി ക്രിപ്‌റ്റോ കറന്‍സി മോഡലില്‍ നിക്ഷേപകരില്‍ നിന്നും നൂറ് കോടി സമാഹരിച്ചതിനു ശേഷം വഞ്ചിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍. ക്രിപ്‌റ്റോ കറന്‍സി മോഡലില്‍ നിക്ഷേപകരില്‍ നിന്നും നൂറ് കോടിയോളം രൂപ തട്ടിയെടുത്ത കേസിലാണ് കാസര്‍കോട്, കോഴിക്കോട്, മലപ്പുറം സ്വദേശികളായ നാല് യുവാക്കള്‍ കണ്ണൂരില്‍ പിടിയിലായത്. മോറിസ് കോയിനെന്ന അനധികൃത കറന്‍സി ഉപയോഗിച്ച് ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ 100 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് നാലു പേര്‍ കണ്ണൂരില്‍ അറസ്റ്റിലായത്.

1

കാസര്‍ക്കോട് ആലംപാടി സ്വദേശി മുഹമ്മദ് റിയാസ്, മലപ്പുറം മഞ്ചേരി സ്വദേശി സി.ഷഫീക്ക്, കോഴിക്കോട് പാവങ്ങാട് സ്വദേശി വസീം മുനവറലി ,മലപ്പുറം വണ്ടുര്‍ സ്വദേശി മുഹമ്മദ് ശഫീക്ക് എന്നിവരാണ് പിടിയിലായത്.വിവിധ ബാങ്കുകളിലായി ഇവരുടെ അക്കൗണ്ടിലുള്ള 42 കോടി രൂപ പോലീസ് മരവിപ്പിച്ചിട്ടുണ്ട്. നിരോധിത വസ്തുക്കളുടെ വിപണനത്തിന് ഉപയോഗിച്ചു പോരുന്ന മോറിസ് കോയിന്‍ ഉപയോഗിച്ച് വന്‍ പലിശ വാഗ്ദാനം നടത്തി 100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ അംഗങ്ങളാണ് പിടിയിലായ നാല് പേര്‍, കണ്ണൂര്‍ എസി പി, പിപി.സദാനന്ദനും പാര്‍ട്ടിയുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

വിവിധ ബാങ്കുകളിലായി ഇവര്‍ നിക്ഷേപിച്ച 42 കോടി രൂപ പോലീസ് മരവിപ്പിച്ചിട്ടുണ്ട് പിടിയിലായവരുടെ പേരില്‍ 107 കോടിയുടെ നിക്ഷേപമാണുണ്ടായിരുന്നത്. 60 കോടി 30കോടി ,10 കോടി, ഏഴു കോടി എന്നിങ്ങനെയാണ് ബാങ്കില്‍ കണ്ടെത്തിയ നിക്ഷേപം, മുമ്പ് മലപ്പുറത്ത് സമാനമായ നിക്ഷേപ തട്ടിപ്പ് നടന്നിരുന്നു. ഈ കേസില്‍ അറസ്റ്റിലായ നൗഷാദില്‍ നിന്നാണ് ക്രൈംബ്രാഞ്ചിന് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത് ഇതിനിടെയാണ് കണ്ണൂര്‍ സിറ്റി സ്വദേശിയായ യുവാവിന്റെ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തത് പണം തിരിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് സിറ്റി പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.

സംസ്ഥാനത്തിനകത്തും പുറത്തും വ്യാപിച്ചുകിടക്കുന്ന വന്‍ ശൃംഖലയാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. ബാംഗളൂരു ആസ്ഥാനമായ ലോങ് റിച്ച് ടെക്‌നോളജി എന്ന കമ്പനിയുടെ നേതൃത്വത്തില്‍ പ്രത്യേക ഓണ്‍ലൈന്‍ വ്യാപാരം വെബ്‌സൈറ്റ് രൂപീകരിച്ചാണ് ഇവര്‍ നടത്തിയത്. രണ്ടുമുതല്‍ അഞ്ച് ശതമാനം വരെ പലിശ വാഗ്ദാനം ചെയ്താ'ണ് തട്ടിപ്പ് നടത്തിയതെന്ന് എ.സി.പി., പി.പിസദാനന്ദന്‍ പറഞ്ഞു അഞ്ച് വ്യത്യസ്ത നിഷേപ പദ്ധതികളാണ ഇവര്‍ രൂപപ്പെടുത്തിയത്.

Recommended Video

cmsvideo
    നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

    എല്‍.ആര്‍ ട്രേഡിംഗ് പദ്ധതിയെന്ന പേരിലുംമറ്റൊരു നിക്ഷേപ പദ്ധതികള്‍ വഴി പ്രതികള്‍ കോടികള്‍ തട്ടിയെടുത്തുവെന്നാണ് പോലീസിന്റെ നിഗമനം, കൂടുതല്‍ അന്വേഷണം നടത്തിയാലെ തട്ടിപ്പിന്റെ വ്യാപ്തി മനസിലാകുകയുള്ളുവെന്നും എ.സി.പി പറഞ്ഞു.നേരത്തെ കണ്ണുരില്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിന്റെ ഭാഗമായി നിരവധിയാളുകള്‍ക്ക് പണവും സ്വര്‍ണവും നഷ്ടപ്പെട്ടിരുന്നു.ഇതിനെ തുടര്‍ന്ന് പൊലിസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പുതിയ തട്ടിപ്പു പുറത്തുവന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+