ജൂണോടെ ആയിരം സ്മാര്‍ട്ട് റേഷന്‍ കടകള്‍ വരും: ജിആര്‍ അനില്‍
ഇരിട്ടി: ജൂണ്‍ മാസത്തോടെ ശാസ്ത്രീയമായി നവീകരിച്ച ആയിരം സ്മാര്‍ട്ട് റേഷന്‍ കടകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കീഴില്‍ ഗോത്രവര്‍ഗ കോളനികളില്‍ ആരംഭിച്ച സഞ്ചരിക്കുന്ന റേഷന്‍ കടയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഗ്രാമീണ മേഖലകളിലേക്കടക്കം സ്മാര്‍ട്ട് റേഷന്‍ കടകള്‍ വരും. ഒരു പഞ്ചായത്തില്‍ ഒരു സ്മാര്‍ട്ട് റേഷന്‍ കടകള്‍ സ്ഥാപിക്കണം എന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിശാലമായ മുറികളില്‍ മെച്ചപ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതോടൊപ്പം എടിഎം, അക്ഷയകേന്ദ്രങ്ങള്‍ പോലുള്ള ജനസേവന കേന്ദ്രങ്ങളും റേഷന്‍കടയിലൊരുക്കുന്നതാണ് സ്മാര്‍ട്ട് റേഷന്‍കട കൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി അനില്‍ പറഞ്ഞു.
സംസ്ഥാനത്തെ ഒരാള്‍ പോലും പട്ടിണി കിടക്കുന്ന സ്ഥിതിയുണ്ടാകരുത് എന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യം. റേഷന്‍ കടകളില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ അതാത് പ്രദേശത്തെ ആവശ്യക്കാര്‍ക്ക് അനുസരിച്ച് ക്രമീകരിക്കും. അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. ഇതുവരെ 154000 മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറാനായി. 5625 കുടുംബങ്ങള്‍ക്കു കൂടി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
അഡ്വ. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍, ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ്, സ്ഥിരം സമിതി അധ്യക്ഷന്‍ ഇ സി രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭ, വാര്‍ഡ് അംഗം വല്‍സാ ജോസ്, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഡോ. ഡി സജിത്ത് ബാബു, ജില്ലാ സപ്ലൈ ഓഫീസര്‍ കെ അജിത്കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു.
ഡൗട്ടുള്ളപ്പോള്‍ ഓറഞ്ചോ...? പ്രിയാമണിയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications