Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 102 പേർക്ക് കൊവിഡ്: മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ!!

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ 102 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 86 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും നിന്നെത്തിയവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗബാധയുണ്ടായി. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3174 ആയി. ഇവരില്‍ രോഗമുക്തി നേടിയ 116 പേരടക്കം 2138 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 19 പേര്‍ ഉള്‍പ്പെടെ 27 പേര്‍ മരണപ്പെട്ടു.

ബാക്കി 1009 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 86 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ആലക്കോട് 55കാരന്‍ ചപ്പാരപ്പടവ് 53കാരന്‍, 53കാരി, ചെറുതാഴം 23കാരന്‍ പിലാത്തറ 63കാരി കാട്ടാമ്പള്ളി 45കാരന്‍ ധര്‍മ്മടം 25കാരന്‍, 79കാരന്‍, 36കാരന്‍(നിലവില്‍ പിണറായി) ഏഴോം 21കാരന്‍, 47കാരി, 45കാരി, 49കാരന്‍, 24കാരി, 46കാരന്‍, 36കാരന്‍, 22കാരന്‍, 28കാരന്‍, 14കാരി ഇരിക്കൂര്‍ 21കാരി കതിരൂര്‍ 29കാരി കണ്ണപുരം 50കാരി അത്താഴക്കുന്ന് 33കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

coronavirus2-1

കണ്ണൂര്‍ സിറ്റി 23കാരി, 10 മാസം പ്രായമുള്ള ആണ്‍കുട്ടി കൊറ്റാളി 42കാരി, 39കാരന്‍, 33കാരന്‍ പള്ളിക്കുന്ന് 32കാരന്‍ തളാപ്പ് 35കാരന്‍ കുന്നോത്ത്പറമ്പ് 54കാരന്‍, എട്ട് വയസുകാരന്‍, ചാവനപ്പുഴ 28കാരി, കാഞ്ഞിരങ്ങാട് 18കാരന്‍, 68കാരന്‍, 73കാരന്‍ പന്നിയൂര്‍ 15കാരി, 54കാരന്‍, 25കാരി, മൂന്ന് വയസുകാരന്‍, മൂന്ന് വയസുകാരി മാങ്ങാട്ടിടം 65കാരായ രണ്ട് പേര്‍ മുണ്ടേരി ഒരു വയസുകാരി മുഴക്കുന്ന് 32കാരന്‍, 26കാരന്‍ മുഴപ്പിലങ്ങാട് 25കാരന്‍, 33കാരന്‍, 10 വയസുകാരന്‍, 39കാരി കണ്ണാടിപ്പറമ്പ് അഞ്ചു മാസം പ്രായമുള്ള പെണ്‍കുട്ടി, നാല് വയസുകാരന്‍ പാനൂര്‍ 26കാരി പാപ്പിനിശ്ശേരി 30കാരന്‍, 31കാരന്‍, 58കാരി, 65കാരന്‍, അഞ്ച് വയസുകാരി, 23കാരി, പാച്ചേനി ആറ് വയസുകാരി, 28കാരി പായം 21കാരന്‍ പയ്യന്നൂര്‍ 44കാരി, 53കാരന്‍ പേരാവൂര്‍ 55കാരന്‍ പിണറായി 58കാരന്‍ തളിപ്പറമ്പ് സയ്യിദ് നഗര്‍ 20കാരന്‍ തലശ്ശേരി 49കാരന്‍ തലശ്ശേരി ചാലില്‍ 60കാരി, 42കാരന്‍ എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

57കാരന്‍, 10 വയസുകാരന്‍ തലശ്ശേരി ഗോപാല്‍പേട്ട 48കാരന്‍, 40കാരി, 32കാരന്‍ തലശ്ശേരി ടെമ്പിള്‍ ഗേറ്റ് 13കാരി, 42കാരന്‍, 34കാരന്‍, 65കാരി, 58കാരന്‍, 53കാരന്‍, 43കാരന്‍, തിരുവങ്ങാട് 53കാരി, 75കാരി തൃപ്പങ്ങോട്ടൂര്‍ 48കാരന്‍ വേങ്ങാട് 67കാരന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മൂന്നുപേര്‍ ഐ.സി.ടി.സി കൗണ്‍സിലര്‍ 34കാരന്‍ നഴ്‌സിങ്ങ് അസിസ്റ്റന്റ് 59കാരന്‍ സ്റ്റാഫ് നഴ്‌സ് 33കാരി വിദേശം ഒരാള്‍ (സ്വദേശം, വയസ്, വന്ന സ്ഥലം) ചാവശ്ശേരി 40 കാരന്‍ ദുബൈ ഇതര സംസ്ഥാനം 12 പേര്‍ (സ്വദേശം, വയസ്, വന്ന സ്ഥലം) മട്ടന്നൂര്‍ കീച്ചേരി 37 കാരന്‍ ബെംഗളൂരു അഞ്ചരക്കണ്ടി 49കാരന്‍, 50 കാരന്‍ ബെംഗളൂരു വേങ്ങാട് 43 കാരന്‍ ബെംഗളൂരു ചെമ്പിലോട് 38കാരന്‍ ബെംഗളൂരു മാലൂര്‍ മൂന്ന് വയസുകാരന്‍, ആറ് വയസുകാരന്‍ ബെംഗളൂരു ചെമ്പിലോട് 8 മാസം പ്രായമുള്ള ആണ്‍കുട്ടി എന്നിവരും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നവരാണ്.

മാംഗ്ലൂര്‍ പയ്യന്നൂര്‍ അന്നൂര്‍ 35കാരന്‍ ബതിണ്ട ആലക്കോട് 45 കാരന്‍ മുംബൈ അയ്യന്‍കുന്ന് 40കാരന്‍ ഉത്തര്‍പ്രദേശ് കരിവെള്ളൂര്‍ പെരളം 37 കാരന്‍ ആസാം കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 10815 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 296 പേരും, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 150 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 43 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 38 പേരും, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 16 പേരും, ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും, ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 425 പേരും വീടുകളില്‍ 9846 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 62785 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 62499 എണ്ണത്തിന്റെ ഫലം വന്നു. 286 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്നു കലക്ടര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+