കണ്ണൂരിൽ 335 പേർക്ക് കൊവിഡ്: പതിനൊന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗബാധ
കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ പുതുതായി 335 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 313 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചുപേര്‍ വിദേശത്തു നിന്നും ആറുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 11 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 25,643 ആയി. ഇവരില്‍ 481 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 20369 ആയി. 111 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4646 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3828 പേര്‍ വീടുകളിലും ബാക്കി 818 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 134, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 103, തലശ്ശേരി ജനറല്‍ ആശുപത്രി- 51, കണ്ണൂര്‍ ജില്ലാ ആശുപത്രി- 53, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 23, ചെറുകുന്ന് എസ്.എം.ഡി.പി- 12, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 28, എ.കെ.ജി ആശുപത്രി- 39, ശ്രീചന്ദ് ആശുപത്രി- 7, ജിം കെയര്‍- 58, ആര്‍മി ആശുപത്രി- 2, നേവി- 10, ലൂര്‍ദ്- 3, ജോസ്ഗിരി- 12, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 23, തളിപ്പറമ്പ് സഹകരണ ആശുപത്രി- 1, എം.സി.സി- 4, പയ്യന്നൂര്‍ ടി.എച്ച്- 1, തളിപ്പറമ്പ് ടി.എച്ച്- 2, സ്‌പെഷ്യാലിറ്റി- 3, അനാമായ ആശുപത്രി- 2, കൊയിലി- 3, കിംസ്- 1, മിഷന്‍ ആശുപത്രി- 1, ക്രിസ്തുരാജ- 1, ടെലി ഹോസ്പിറ്റല്‍- 7, ധനലക്ഷ്മി- 1, സബ ഹോസ്പിറ്റല്‍- 1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 167, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 45 പേരും ചികിത്സയിലുണ്ട്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20248 പേരാണ്. ഇതില്‍ 19378 പേര്‍ വീടുകളിലും 870 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 218859 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 218512 എണ്ണത്തിന്റെ ഫലം വന്നു. 347 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഇതിനിടെ കണ്ണൂർ ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ആറളം 6, ചെമ്പിലോട് 6, ചെങ്ങളായി 14, ധര്‍മ്മടം 9, ഏഴോം 4, കടന്നപ്പള്ളി പാണപ്പുഴ 1, കതിരൂര്‍ 1, 2, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 22, 35, 42, കൊളച്ചേരി 1, 5, 17, കൂടാളി 15, മലപ്പട്ടം 10, മാലൂര്‍ 10, മാട്ടൂല്‍ 4, മയ്യില്‍ 1, മുണ്ടേരി 17, മുഴക്കുന്ന് 13, മുഴപ്പിലങ്ങാട് 2, നാറാത്ത് 10, പാട്യം 10, 14, പയ്യന്നൂര്‍ നഗരസഭ 34, പെരളശ്ശേരി 12, പേരാവൂര്‍ 12, 15, പിണറായി 18, തലശ്ശേരി നഗരസഭ 33, തില്ലങ്കേരി 13, വേങ്ങാട് 9 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്..












Click it and Unblock the Notifications