Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 11 പേർക്ക് കൊറോണ വൈറസ്: 13 പേർക്ക് കൊ വിഡ് രോഗമുക്തി,

കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ പുതുതായി 11 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ വിദേശത്ത് നിന്നും എട്ടുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 13 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു.

നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 18-ന് കുവൈറ്റില്‍ നിന്നുള്ള കെ.യു 1351 വിമാനത്തിലെത്തിയ ഉളിക്കല്‍ സ്വദേശി 31കാരനും കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 23-ന് മസ്‌ക്കറ്റില്‍ നിന്നുള്ള ഒവി-1432 വിമാനത്തിലെത്തിയ രാമന്തളി സ്വദേശി 44കാരനുമാണ് വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍.

corona336-15

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ ഏഴിന് ദില്ലിയിൽ നിന്നുള്ള എ.ഐ 425 വിമാനത്തിലെത്തിയ കൊളച്ചേരി സ്വദേശികളായ 30കാരന്‍, 60കാരി, ജൂണ്‍ ഒന്‍പതിന് റോഡ് മാര്‍ഗം കണ്ണൂരിലെത്തിയ മംഗലാപുരം സ്വദേശിയായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍ 31കാരന്‍, ജൂണ്‍ 10-ന് മംഗള എക്സ്പ്രസില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ദില്ലി സ്വദേശി കണ്ണൂര്‍ ഡി.എസ്.സി സെന്ററിലെ 55കാരന്‍, ജൂണ്‍ 12-ന് ബെംഗളൂരുവില്‍ നിന്ന് 6 ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ കൂത്തുപറമ്പ് സ്വദേശി 27കാരി, ജൂണ്‍ 22-ന് ബെംഗളൂരുവില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശികളായ 46കാരന്‍, 19കാരൻ, 30കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.

എരഞ്ഞോളി സ്വദേശി 26കാരനാണ് സമ്പര്‍ക്കം വഴി രോഗബാധയുണ്ടായത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 405 ആയി. ഇവരില്‍ 264 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടയം മലബാര്‍ സ്വദേശികളായ 39കാരന്‍, 10 വയസ്സുകാരന്‍, ആലക്കോട് സ്വദേശികളായ 27കാരന്‍, 40കാരന്‍ എന്നിവർ രോഗമുക്തി നേടിയിട്ടുണ്ട്.

ആന്തൂര്‍ സ്വദേശികളായ 30കാരന്‍, 10 വയസ്സുകാരി, തലശ്ശേരി സ്വദേശി 21കാരന്‍, മുണ്ടേരി സ്വദേശികളായ 57കാരന്‍, 20കാരന്‍, ചപ്പാരപ്പടവ് സ്വദേശി 29കാരന്‍, പയ്യന്നൂര്‍ സ്വദേശി 58കാരന്‍, ചൊവ്വ സ്വദേശി 55കാരി, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തളിപ്പറമ്പ് സ്വദേശി 65കാരന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 19928 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 75പേരും, കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 25 പേരും, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 154 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 16 പേരും, വീടുകളില്‍ 19658 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 13680 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 12690 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 11937 എണ്ണം നെഗറ്റീവാണ്. 990 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്നും കലക്ടർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+