കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ തെരുവ് നായ ശല്ല്യം രൂക്ഷം; കന്റോണ്‍മെന്റ് ബസ് സ്റ്റാന്‍ഡില്‍ 11 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കന്റോണ്‍മെന്റ് ബസ് സ്റ്റാന്‍ഡില്‍ തെരുവു നായകളുടെ കടിയേറ്റു 11 പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെയോടെയാണ് ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്ന നിരവധി പേര്‍ക്ക് നായയുടെ അക്രമത്തില്‍ പരിക്കേറ്റത്. കടിയേറ്റവരില്‍ കന്റോണ്‍മെന്റ്, കോര്‍പ്പറേഷന്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ഏഴു പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

<strong>ഇരട്ട റേഷന്‍കാര്‍ഡ് ; കണ്ണൂരില്‍ സിവില്‍സപ്‌ളൈസ് ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കി!</strong>ഇരട്ട റേഷന്‍കാര്‍ഡ് ; കണ്ണൂരില്‍ സിവില്‍സപ്‌ളൈസ് ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കി!

കോര്‍പ്പറേഷന്‍ ജീവനക്കാരി പള്ളിയാംമൂലയിലെ കെ.ദിവ്യ (45), നിര്‍മ്മലഗിരിയിലെ കാര്‍ത്തികയില്‍ രത്‌ന (34), കന്റോണ്‍മെന്റ് ജീവനക്കാരനായ ശേഖര്‍ (52), താവക്കരയിലെ മാധവന്‍ (60), ആയിക്കരയിലെ പി.വി രഞ്ജിത്ത് (34), പി.വി.എസ് ഇലക്ട്രോണിക്‌സിലെ ജീവനക്കാരനായ കൂത്തുപറമ്പിലെ വി സുജീഷ് (34), പള്ളിക്കുന്നിലെ സി.ഭാസ്‌കരന്‍ (60) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Street Dog

ഇവിടെ അതിരാവിലെ മുതല്‍ നായകള്‍ കൂട്ടമായി അക്രമസ്വഭാവം കാണിച്ചു തുടങ്ങിയിരുന്നു. മാലിന്യ സംസ്‌കരണ കേന്ദ്രത്തിനു സമീപം ഇതു പതിവായിരുന്നു. ഇതിനിടെയാണ് കോര്‍പ്പറേഷന്‍ കന്റോണ്‍മെന്റ് ജീവനക്കാര്‍ക്ക് ജോലിക്കായി എത്തിയത്. ഇവരെ കണ്ടതും കുരച്ചുകൊണ്ട് നായകള്‍ കൂട്ടത്തോടെ അക്രമിക്കുകയായിരുന്നു. കാലിനും കൈയ്യിനും പരിക്കേറ്റ നിലയിലാണ്ജീവനക്കാരില്‍ മിക്കവരും.

പ്രഭാത സവാരിക്കിടയിലാണ് ബാര്‍ബര്‍ ഷോപ്പുടമ രഞ്ജിത്തിന് കടിയേറ്റത്. ജില്ലാ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ വരവെയാണ് ഭാസ്‌കരന് കടിയേറ്റത്. ആശുപത്രി, ബസ്റ്റാന്റ് പരിസരം തെരുവ് നായകളുടെ താവളമായിട്ട് നാളുകളേറെയായി. ആശുപത്രിയിലെത്തുന്ന രോഗികളും ബസ് ഇറങ്ങിപ്പോകുന്നവരും നായകളുടെ അക്രമത്തിന് ഇരയായിട്ടുണ്ട്. മാലിന്യങ്ങള്‍ വ്യാപകമായി വലിച്ചെറിയുന്നതാണ് ഈ പരിസരത്ത് നായകള്‍ തമ്പടിക്കാന്‍ കാരണം. ഇതിനെതിരേ കന്റോണ്‍മെന്റിനും കോര്‍പറേഷനും നിരവധി തവണ പരാതികള്‍ നല്‍കിയിട്ടുണ്ട്. എന്നിട്ടും യാതൊരു നടപടിയുമെടുത്തില്ലെന്ന് പരിസരവാസികള്‍ പറയുന്നു.

English summary
11 people were bitten by a street dog in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X