കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ ആശങ്ക കനക്കുന്നു: ജില്ലയിൽ 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ ജില്ലയില്‍ പുതുതായി12 പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു. അഞ്ച് പേര്‍ വിദേശത്തു നിന്നും ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 20ന് ഖത്തറില്‍ നിന്ന് ഐഎക്‌സ് 774 വിമാനത്തിലെത്തിയ പാപ്പിനിശ്ശേരി സ്വദേശി 49 കാരി, കരിപ്പൂര്‍ വിമാനത്താവളം വഴി മെയ് 31ന് ബഹറിനില്‍ നിന്ന് ഐഎക്സ് 1376 വിമാനത്തിലെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശി 63കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി മെയ് 26 ന് അബുദാബിയില്‍ നിന്ന് ഐഎക്‌സ് 1348 വിമാനത്തിലെത്തിയ കുറ്റ്യാട്ടൂര്‍ സ്വദേശി 41കാരന്‍, കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 27ന് അബുദാബിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി 26കാരി, കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 30 ന് കുവൈറ്റില്‍ നിന്ന് ഐഎക്‌സ് 1790 വിമാനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 63കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.

കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 29ന് ഡല്‍ഹിയില്‍ നിന്ന് എഐ 425 വിമാനത്തിലെത്തിയ മാങ്ങാട്ടിടം സ്വദേശി 35കാരി, ഉദയഗിരി സ്വദേശികളായ 20കാരന്‍, 75കാരി എന്നിവരും മെയ് 25 ന് ചെന്നൈയില്‍ നിന്നെത്തിയ മുണ്ടേരി സ്വദേശികളായ 50കാരന്‍, 20കാരന്‍, മെയ് 26 ന് മുംബൈയില്‍ നിന്നെത്തിയ പയ്യന്നൂര്‍ സ്വദേശി 55കാരന്‍, മെയ് 21 ന് രാജധാനി എക്‌സ്പ്രസില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷൻ വഴി മധ്യ പ്രദേശിൽ നിന്നെത്തിയ എരുവേശ്ശി സ്വദേശി 21കാരന്‍ എന്നിവരുമാണ് കോവിഡ് സ്ഥിരീകരിച്ച ഇതര സംസ്ഥാനത്ത് നിന്നും എത്തിയവര്‍.

covid

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 256 ആയി. ഇതില്‍ 141 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരില്‍ അഞ്ച് പേര്‍ ഇന്നലെയാണ് ഡിസ്ചാര്‍ജായത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികില്‍സയിലായിരുന്ന കുന്നോത്ത്പറമ്പ് സ്വദേശി 61കാരന്‍, പാനൂര്‍ സ്വദേശികളായ 48കാരി, രണ്ട് വയസുകാരന്‍, കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന പന്ന്യന്നൂര്‍ സ്വദേശി 27കാരി, ശ്രീകണ്ഠാപുരം സ്വദേശി 29കാരി എന്നിവരാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.

ഇതിനിടെ കോവിഡിനൊപ്പം കണ്ണൂര്‍ ജില്ലയില്‍ ആശങ്കപടര്‍ത്തി പകര്‍ച്ചവ്യാധികളും പടരുന്നുണ്ട് . മഞ്ഞപ്പിത്തവും, ഡെങ്കിപ്പനിയുമാണ് ജില്ലയുടെ മലയോരമേഖലയില്‍ ഭീതിവിതയ്ക്കുന്നത്. പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവജാഗ്രത പുലര്‍ത്താന്‍ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.നാരായൺ നായ്ക്ക് മുന്നറിയിപ്പു നൽകി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ പറഞ്ഞു.

കേളകം, കൊട്ടിയൂര്‍ തുടങ്ങിയ മലയോര പഞ്ചായത്തുകളിലാണ് ‍ഡെങ്കിപ്പനി പടരുന്നത്. രണ്ടുപഞ്ചായത്തുകളിലൂമായി ഇരുപതുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തളിപ്പറമ്പ്, ഏഴോം മേഖലകളില്‍ മഞ്ഞപ്പിത്തം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മേഖലയില്‍ ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരിട്ടിയുള്‍പ്പെടെയുള്ള മലയോരമേഖലകളിലും, കാസര്‍കോട്..കണ്ണൂര്‍ അതിര്‍ത്തി പ്രദേശങ്ങളിലും ഡെങ്കിപ്പനിയും, എലിപ്പനിയും പടരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. മഴശക്തമായതോടെ ജലജന്യരോഗങ്ങളും, കൊതുക് പരത്തുന്ന രോഗങ്ങളും പടരാതിരിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ പറഞ്ഞു.

English summary
12 new covid cases confirmed in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X