കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിന് ആശ്വാസദിനം: ഒറ്റ ദിവസം കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം ആയിരം കടന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി ഒരു ദിവസത്തെ കൊവിഡ് രോഗമുക്തരുടെ എണ്ണം ആയിരം കടന്നു. കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 1217 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 9081 ആയി. വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവരാണ് രോഗമുക്തരായവരില്‍ കൂടുതല്‍ പേരും 871 പേര്‍, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് 63 പേരും, കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് 61 പേരും ചികിത്സയിൽ കഴിയുന്നുണ്ട്.

തലസ്ഥാനത്ത് ശുചിത്വപദവി കരസ്ഥമാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം 10ന്തലസ്ഥാനത്ത് ശുചിത്വപദവി കരസ്ഥമാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം 10ന്

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് 32 പേരും, സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് 27 പേരും, അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 18 പേരും രോഗമുക്തി നേടിയിട്ടുണ്ട്. മുണ്ടയാട് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് 14 പേരും എ.കെ.ജി ഹോസ്പിറ്റല്‍, മിംസ് കാലിക്കറ്റ് എന്നിവിടങ്ങളില്‍ നിന്നും 12 പേര്‍ വീതവും ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ നിന്ന് 10 പേരും പാലയാട് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് ഏഴ് പേരും നെട്ടൂര്‍ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് ആറ് പേരും തലശേരി ജനറല്‍ ആശുപത്രി, മിംസ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും അഞ്ച് വീതം പേരും ആസ്റ്റര്‍ മിംസ്, ബി.എം.എച്ച് കാലിക്കറ്റ്, കൊളശേരി സി.എഫ്.എല്‍.ടി.സി, മട്ടന്നൂര്‍ പി.ആര്‍.എന്‍.എസ്.എസ് കോളേജ് സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് നാല് പേര്‍ വീതവും രോഗമുക്തി നേടി.

585205160-158

തലശേരി സഹകരണ ആശുപത്രി, ജോസ്ഗിരി ഹോസ്പിറ്റല്‍, എംഐടി ഡി.സി.ടി.സി എന്നിവിടങ്ങളില്‍ നിന്ന് മൂന്നുപേര്‍ വീതവും ഇരിട്ടി സി.എഫ്.എല്‍.ടി.സി, സി.എം ലോഡ്ജ്, കൊയിലി ഹോസ്പിറ്റല്‍, എം.സി.സി തലശ്ശേരി, മെയ്ത്ര ഹോസ്പിറ്റല്‍, വുമണ്‍ ആന്റ് ചില്‍ഡ്രല്‍ ഹോസ്പിറ്റല്‍ മാങ്ങാട്ടുപറമ്പ്, ധനലക്ഷ്മി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും ആശിര്‍വാദ് ഹോസ്പിറ്റില്‍, അശോകപുരം ലക്ഷദ്വീപ് സി.എഫ്.എല്‍.ടി.സി കാലിക്കറ്റ്, ബീച്ച് ഹോസ്പിറ്റല്‍, ആയുര്‍വേദ കോളേജ് പരിയാരം, സി.എഫ്.എല്‍.ടി.സി പരിയാരം, ചര്‍ച്ച്, മുക്കം സിഎഫ്എല്‍ടിസി, സഹകരണ ആശുപത്രി കരിമ്പം, ജിംകെയര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഐക്യൂആര്‍എഎ ഹോസ്പിറ്റല്‍ കോഴിക്കോട്, ഐ.ജി.ആര്‍.എ.എച്ച്, കനിക ലോഡ്ജ്, കേളകം, കുന്നോത്ത് വര്‍ക്ക് സൈറ്റ്, ലുലു ഹോസ്റ്റല്‍, എം.സി.സി കാലിക്കറ്റ്, എം.സി കാലിക്കറ്റ്, പണിയന്‍പാറ ഹോസ്റ്റല്‍, പാര്‍ക്കോ ഹോട്ടല്‍ തലശ്ശേരി, പേരാവൂര്‍ ഗവ. ഹോസ്പിറ്റല്‍, പീമെട്രിക് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സി, സിയോണ്‍ ഇന്റര്‍നാഷണല്‍ ഫാക്ടറി, റൂറല്‍ ബാങ്ക് ഓഡ്‌റ്റോറിയം പാറാല്‍, സത്യം ആര്‍ക്കേഡ്, പാലക്കാട്, സീലാന്റ് ടൂറിസ്റ്റ് ഹോം, ശിക്ഷക് സദന്‍, എസ്.എം.ഡി.പി ചെറുകുന്ന്, ശ്രീചന്ദ് ഹോസ്പിറ്റല്‍, ശ്രീസ്ത സി.എഫ്.എല്‍.ടി.സി, സിറസ് ഹോസ്പിറ്റല്‍, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, തിരുവനന്തപുരം സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

ഇതിനിടെ ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 62 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ആലക്കോട് 8, 21, ആന്തൂര്‍ നഗരസഭ 9, 13, 16, അഞ്ചരക്കണ്ടി 4, 14, അയ്യന്‍കുന്ന് 4, അഴീക്കോട് 11, ചെമ്പിലോട് 16, ചെറുപുഴ 2, 8, ചിറക്കല്‍ 8, ചിറ്റാരിപറമ്പ 1, 10, 11, ധര്‍മ്മടം 15, എരമംകുറ്റൂര്‍ 16, കതിരൂര്‍ 3, കല്ല്യാശ്ശേരി 9, കണിച്ചാര്‍ 7,10, കണ്ണപുരം 10, 13, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 12, കരിവെള്ളൂര്‍ പെരളം 3, കീഴല്ലൂര്‍ 7, കേളകം 4, കോളയാട് 9, കുന്നോത്തുപറമ്പ് 14, കുറുമാത്തൂര്‍ 6, കുറ്റിയാട്ടൂര്‍ 14, മലപ്പട്ടം 1, 3, 11, 12, മാങ്ങാട്ടിടം 7, മട്ടന്നൂര്‍ നഗരസഭ 1, 9, 27, മാട്ടൂല്‍ 5, മുണ്ടേരി 19, മുഴപ്പിലങ്ങാട് 8, പടിയൂര്‍ കല്ല്യാട് 15, പന്ന്യന്നൂര്‍ 11, പാനൂര്‍ നഗരസഭ 1, പാപ്പിനിശ്ശേരി 6, പരിയാരം 9, പാട്യം 7, പായം 10, പയ്യന്നൂര്‍ നഗരസഭ 4,28, പയ്യാവൂര്‍ 12, പെരളശ്ശേരി 4, 11, പെരിങ്ങോം വയക്കര 11, രാമന്തളി 12, ശ്രീകണ്ഠാപുരം നഗരസഭ 12, തളിപ്പറമ്പ് നഗരസഭ 20, തലശ്ശേരി നഗരസഭ 8, തൃപ്പങ്ങോട്ടൂര്‍ 15, ഉദയഗിരി 1 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.

English summary
1217 People tests Coronavirus negative today in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X