കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ കൊവിഡ് ബാധ: കണ്ണൂരിൽ ഇതുവരെ മരണമടഞ്ഞത് 127 പേരെന്ന് ആരോഗ്യ വകുപ്പ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ ഇതുവരെയായി കൊ വിഡ് ബാധിച്ചു മരിച്ചത് 127 പേർ. മരിച്ചവരിൽ ഏറെയും 60 വയസിനു മുകളിൽ പ്രായമുള്ളവരുമാണ്. 264 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 251 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും രണ്ടുപേര്‍ വിദേശത്ത് നിന്നുമെത്തിയവരും അഞ്ചുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

കണ്ണൂരിന് ആശ്വാസമേകി കൊ വിഡ് രോഗവിമുക്തി കൂടുന്നു: 516 പേർ കൂടി വൈറസ് രോഗത്തെ അതിജീവിച്ചുകണ്ണൂരിന് ആശ്വാസമേകി കൊ വിഡ് രോഗവിമുക്തി കൂടുന്നു: 516 പേർ കൂടി വൈറസ് രോഗത്തെ അതിജീവിച്ചു

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 28003 ആയി. ഇവരില്‍ 516 പേര്‍ പുതുതായി രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 23065 ആയി. 127 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4376 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3617 പേര്‍ വീടുകളിലും ബാക്കി 724 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 141, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 99, തലശ്ശേരി ജനറല്‍ ആശുപത്രി- 31, കണ്ണൂര്‍ ജില്ലാ ആശുപത്രി- 49, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 23, ചെറുകുന്ന് എസ്.എം.ഡി.പി- 17, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 29, എ.കെ.ജി ആശുപത്രി- 40, ശ്രീചന്ദ് ആശുപത്രി- 11, ജിം കെയര്‍- 47, ആര്‍മി ആശുപത്രി- 2, നേവി- 10, ലൂര്‍ദ്- 3, ജോസ്ഗിരി- 8, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 30 പേരും ചികിത്സയിലുണ്ട്.

 corona34-15

എം.സി.സി- 2, പയ്യന്നൂര്‍ ടി.എച്ച് -1, സ്‌പെഷ്യാലിറ്റി- 1, അനാമായ ആശുപത്രി- 1, മിഷന്‍ ആശുപത്രി- 4, ടെലി ഹോസ്പിറ്റല്‍- 6, സബ ഹോസ്പിറ്റല്‍- 1, പയ്യന്നൂര്‍ സഹകരണ ആശുപത്രി- 3, ധനലക്ഷ്മി ഹോസ്പിറ്റല്‍-2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 140, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായി 35 പേരും ചികിത്സയിലുണ്ട്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18731 പേരാണ്. ഇതില്‍ 17858 പേര്‍ വീടുകളിലും 873 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 246102 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 245651 എണ്ണത്തിന്റെ ഫലം വന്നു. 451 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഇതിനിടെജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ആറളം 14, അഴീക്കോട് 5, ചെങ്ങളായി 8, ചെറുപുഴ 10, ചെറുതാഴം 5, ചിറ്റാരിപറമ്പ 14, കതിരൂര്‍ 11, കാങ്കോല്‍ ആലപ്പടമ്പ 1, 10, കണ്ണപുരം 11, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 32, 34, കീഴല്ലൂര്‍ 1, കോളയാട് 5, 14, കുഞ്ഞിമംഗലം 1, കുറുമാത്തൂര്‍ 6, 12, 16, കുറ്റിയാട്ടൂര്‍ 8, മാങ്ങാട്ടിടം 9, മട്ടന്നൂര്‍ നഗരസഭ 2, 25, മാട്ടൂല്‍ 7, മയ്യില്‍ 11, മുഴപ്പിലങ്ങാട് 10, പാനൂര്‍ നഗരസഭ 5,30, പരിയാരം 6, 11, പാട്യം 4, പായം 7, പയ്യന്നൂര്‍ നഗരസഭ 14, 39, പെരളശ്ശേരി 1, പേരാവൂര്‍ 6, 9, പെരിങ്ങോം വയക്കര 10, രാമന്തളി 12, തളിപ്പറമ്പ് നഗരസഭ 34, തലശ്ശേരി നഗരസഭ 14, 19, 31, തില്ലങ്കേരി 11, വേങ്ങാട് 8, 21 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.

English summary
127 People dies in Kannur after infected with Covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X