Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ. 1183 പേർക്ക് കൊ വിഡ് രോഗവിമുക്തി: 392 പേർ ചികിത്സയിൽ

കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 24 പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1183 ആയി. ബാക്കി 392 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഉള്ളിക്കല്‍ സ്വദേശി 29 കാരന്‍, മുഴക്കുന്ന് സ്വദേശികളായ 22 കാരന്‍, 44 കാരി, 22 കാരന്‍, ഉദയഗിരി സ്വദേശി 49 കാരി, പെരിങ്ങോം സ്വദേശി 32 കാരി, കരിവെള്ളൂര്‍ സ്വദേശി 23 കാരി, പയ്യന്നൂര്‍ സ്വദേശി 42 കാരി, കൂത്തുപറമ്പ് സ്വദേശി 44 കാരന്‍, പരിയാരം സ്വദേശികളായ 30 കാരന്‍, 39 കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 25 കാരന്‍, ചിറ്റാരിപ്പറമ്പ് സ്വദേശി 45 കാരി എന്നിവര്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നാണ് രോഗമുക്തി നേടിയത്.

corona34-158873

പരിയാരം സ്വദേശി 26കാരന്‍, ചെറുതാഴം സ്വദേശി 35 കാരി, ഉളിക്കല്‍ സ്വദേശി 35 കാരി, കടന്നപ്പള്ളി - പാണപ്പുഴ സ്വദേശി 43 കാരി, ചപ്പാരപ്പടവ് സ്വദേശി 42 കാരി എന്നിവര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും രോഗമുക്തി നേടി. ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി 43 കാരി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 24 കാരന്‍, ആയുര്‍വേദ ആശുപത്രി സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന

ചെങ്ങളായി സ്വദേശി 34 കാരി, ശ്രീകണ്ഠാപുരം സ്വദേശി 37 കാരി, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന മാടായി സ്വദേശി 40 കാരന്‍, മിലിറ്ററി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു ഡി.എസ്.സി ഉദ്യോഗസ്ഥന്‍ എന്നിവരാണ് ഇന്ന് രോഗം ഭേദമായ മറ്റുള്ളവര്‍. .

Recommended Video

cmsvideo
    Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

    ഇതിനിടെ കണ്ണൂർ ജില്ലയില്‍ കൊ വിഡ് പോസറ്റീവ് രോഗികളിൽ നേരിയ കുറവ് അനുഭവപ്പെട്ടു. പുതുതായി13 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 24 പേര്‍ കൂടി രോഗമുക്തി നേടി.

    ചിറക്കല്‍ സ്വദേശി 61കാരന്‍ (ആഗസ്ത് അഞ്ചിന് മരണപ്പെട്ടു), തളിപ്പറമ്പ സ്വദേശി 25കാരി, രാമന്തളി സ്വദേശി 16കാരി, തളിപ്പറമ്പ് പുഷ്പഗിരി സ്വദേശികളായ 39കാരി, 13കാരി, ചെങ്ങളായി സ്വദേശി 40കാരി, ചേലോറ സ്വദേശി 42കാരന്‍, തലശ്ശേരി സ്വദേശി 23കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

    ലാബ് ടെക്നീഷ്യന്‍ പരിയാരം സ്വദേശി 24കാരി, പാര്‍ട് ടൈം സ്വീപ്പര്‍ രാമന്തളി സ്വദേശി 40കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍. കരിപ്പൂര്‍ വിമാനത്താവളം വഴി ആഗസ്ത് ഒന്നിന് സൗദി അറേബ്യയില്‍ നിന്ന് എസ്.ജി 3744 വിമാനത്തിലെത്തിയ ധര്‍മ്മടം സ്വദേശി 37കാരന്‍, ജൂലൈ 21-ന് ബെംഗളൂരുവില്‍ നിന്ന് എത്തിയ കൊട്ടിയൂര്‍ സ്വദേശി 28കാരന്‍, 26-ന് ജമ്മു കാശ്മീരില്‍ നിന്നെത്തിയ ആന്തൂര്‍ സ്വദേശി 26കാരന്‍ എന്നിവരാണ് പുറത്തു നിന്നെത്തിയവര്‍.

    ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1583 ആയി. ഇതില്‍ 1183 പേര്‍ രോഗമുക്തി നേടി. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9679 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 66 പേരും, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 142 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 18 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 22 പേരും, കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ ഏഴു പേരും, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 19 പേരും, ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടുപേരും, ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 98 പേരും, ഹോം ഐസൊലേഷനില്‍ മൂന്ന് പേരും, വീടുകളില്‍ 9302 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 35521 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 34389 എണ്ണത്തിന്റെ ഫലം വന്നു. 1132 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടർ അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+