Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 13 പേർക്ക് കൊവിഡ്: രണ്ടു പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ!!

കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ 13 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ ഒരാള്‍ വിദേശത്തു നിന്നും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ടുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 22 പേര്‍ രോഗമുക്തരായി.

കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ ഏഴിന് റിയാദില്‍ നിന്ന് എക്സ്.വൈ 345 വിമാനത്തിലെത്തിയ എരമം കുറ്റൂര്‍ സ്വദേശി 29കാരനാണ് വിദേശത്ത് നിന്നെത്തിയത്. ജൂലൈ ഒന്‍പതിന് മഹാരാഷ്ട്രയില്‍ നിന്ന് നേത്രാവതി എക്സ്പ്രസിലെത്തിയ ചെമ്പിലോട് സ്വദേശി 43കാരന്‍, 13-ന് കണ്ണൂര്‍ വിമാനത്താവളം വഴി തെലങ്കാനയില്‍ നിന്നെത്തിയ മൊകേരി സ്വദേശികളായ 51കാരന്‍, 15കാരി, 19കാരി, 13കാരന്‍, പാട്യം സ്വദേശി 40കാരന്‍ (നിലവില്‍ താമസം മൊകേരിയില്‍) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

corona15-15

കര്‍ണാടക സ്വദേശി 50കാരന്‍ (നിലവില്‍ താമസം മൊകേരിയില്‍), ബെംഗളൂരുവില്‍ നിന്ന് 14-ന് എത്തിയ കുന്നോത്ത്പറമ്പ് സ്വദേശി 33കാരന്‍, പാനൂര്‍ സ്വദേശി ഒന്‍പത് വയസ്സുകാരി, 15-ന് എത്തിയ മുഴപ്പിലങ്ങാട് സ്വദേശി 42കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. കുന്നോത്തുപറമ്പ് സ്വദേശി ഒരു വയസ്സുകാരന്‍, ചാലക്കുടി സ്വദേശിയായ ഡിഎസ്സി ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കാണ് എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 879 ആയി. ഇതില്‍ 533 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചൊക്ലി സ്വദേശി 61കാരന്‍, തലശ്ശേരി സ്വദേശി 43കാരന്‍, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ 36കാരന്‍, ജില്ലാ ആയുര്‍വേദ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന മട്ടന്നൂര്‍ സ്വദേശി 29കാരി, അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ആലക്കോട് സ്വദേശി 37കാരന്‍, അഞ്ചരക്കണ്ടി സ്വദേശി 38കാരന്‍, ചൊക്ലി സ്വദേശി 18കാരന്‍, ചെമ്പിലോട് സ്വദേശി 29കാരി, മുണ്ടേരി സ്വദേശി 48കാരന്‍, സിഐഎസ്എഫ് ഉദ്യോഗസ്ഥരായ 31കാരന്‍, 28കാരന്‍, ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മട്ടന്നൂര്‍ സ്വദേശി 35കാരന്‍, ആര്‍മി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ഒന്‍പത് ഡിഎസ്സി ഉദ്യോഗസ്ഥര്‍, മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പിണറായി സ്വദേശി 60കാരി എന്നിവരാണ് ഇന്ന് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. കൊവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19064 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 206 പേരും, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 96 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 42 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 16 പേരും, കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ ഒന്‍പത് പേരും, ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 56 പേരും, കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ രണ്ടുപേരും വീടുകളില്‍ 18637 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 21678 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 20677 എണ്ണത്തിന്റെ ഫലം വന്നു. 1001 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+