Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 13 പേര്‍ക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു: അഞ്ച് സിഐഎസ്എഫ് ജവാൻമാർക്ക് വൈറസ് ബാധ!!

കണ്ണൂർ: കണ്ണൂർ ജില്ലയില്‍ 13 പേര്‍ക്ക് കൂടി പുതുതായി കോവിഡ് വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടിവി സുഭാഷ് അറിയിച്ചു. രണ്ടു പേര്‍ വിദേശത്ത് നിന്നും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 13ന് സൗദി അറേബ്യയില്‍ നിന്ന് എഐ 1946 വിമാനത്തിലെത്തിയ കണ്ണൂര്‍ സ്വദേശി 32കാരന്‍, ജൂണ്‍ 18ന് ഒമാനില്‍ നിന്ന് ഒവി 1412 വിമാനത്തില്‍ എത്തിയ ചിറ്റാരിപ്പറമ്പ് സ്വദേശി 40കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ അഞ്ചു പേര്‍ സിഐഎസ്എഫുകാരും മൂന്നു പേര്‍ കണ്ണൂര്‍ ഡിഎസ്‌സി സെന്ററിലുള്ളവരുമാണ്.

corona4-158

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ മൂന്നിന് ദില്ലിയിൽ നിന്ന് എഐ 1946 വിമാനത്തിലെത്തിയ ഡല്‍ഹി സ്വദേശി 30കാരന്‍, ജൂണ്‍ നാലിന് തമിഴ്നാട്ടില്‍ നിന്നെത്തിയ ഉത്തര്‍പ്രദേശ് സ്വദേശികളായ 28കാരന്‍, 26കാരന്‍, ഹരിയാന സ്വദേശി 27കാരന്‍, ജൂണ്‍ ഏഴിന് ദില്ലിയിൽ നിന്ന് ബെംഗളൂരു വഴി 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ ഹരിയാന സ്വദേശി 26കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍. കണ്ണൂര്‍ ഡിഎസ്‌സിയിലെ മീററ്റ് സ്വദേശി 53കാരന്‍, ഡല്‍ഹി സ്വദേശികളായ 55കാരന്‍, 51കാരന്‍ എന്നിവര്‍ ജൂണ്‍ 10ന് നിസാമുദ്ദീന്‍-മംഗള എക്സ്പ്രസിലാണ് കണ്ണൂരിലെത്തിയത്.

ജൂണ്‍ ഒന്നിന് മുംബൈയില്‍ നിന്നെത്തിയ മാട്ടൂല്‍ സ്വദേശി 64കാരന്‍, ജൂണ്‍ 22ന് ബെംഗളൂരുവില്‍ നിന്നെത്തിയ ചെമ്പിലോട് സ്വദേശി 33കാരന്‍ എന്നിവരാണ് രോഗബാധയുണ്ടായ മറ്റു രണ്ടു പേര്‍. വലിയ വെളിച്ചത്ത് താമസിക്കുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥനായ 32കാരനാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 394 ആയി. ഇവരില്‍ 251 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 19035 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 83 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 28 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 150 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 21 പേരും വീടുകളില്‍ 18753 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 13382 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 12434 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 11694 എണ്ണം നെഗറ്റീവാണ്. 948 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+