കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് കേന്ദ്രമായി: കണ്ണൂർ ജില്ലാശുപത്രിയിൽ ജീവനക്കാരെ പുനർവിന്യസിച്ചു; 13 പേർ ക്വാറന്റൈനിൽ!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കേരളത്തിൽ കൂടുതൽ പേർക്ക് കൊറോണ വൈറസ് സ്ഥിരീകരികരിക്കുന്നതിനിടെ കണ്ണൂർ ജില്ലാ ആശുപത്രി കൊവിഡ് കേന്ദ്രമാകുന്നു. ഇതോടെ ഇവിടെ ജോലി ചെയ്യുന്നവരും ചികിത്സ തേടിയെത്തുന്നവരുമാണ് പ്രതിസന്ധിയിലായത്. കഴിഞ്ഞ ദിവസം ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍​ക്കും പ്ര​സ​വ​ചി​കി​ത്സ​യ്ക്കെ​ത്തി​യ ആ​ദി​വാ​സി യു​വ​തി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതിനു ശേഷം ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റി​നു​കൂ​ടി കോ​വി​ഡ് പി​ടി​പെ​ട്ടു.

 ചക്ക തലയിൽ വീണ് ആശുപത്രിയിൽ എത്തി; പരിശോധനയിൽ കൊവിഡ്!! അപകടത്തിൽ പെട്ടയാൾക്കും ഗർഭിണിക്കും ചക്ക തലയിൽ വീണ് ആശുപത്രിയിൽ എത്തി; പരിശോധനയിൽ കൊവിഡ്!! അപകടത്തിൽ പെട്ടയാൾക്കും ഗർഭിണിക്കും

ഇ​തോ​ടെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും ആ​ര്‍​എം​ഒ​യും നാ​ലു ഡോ​ക്‌​ട​ര്‍​മാ​രും ഒ​രു ഹെ​ഡ് ന​ഴ്‌​സു​മു​ള്‍​പ്പെ​ടെ 13 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ നി​രീ​ക്ഷ​ണ​ത്തി​ൽ വി​ട്ടു. കൂ​ടു​ത​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തോ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും തി​രി​ച്ച​ടി​യാ​യി. ഇ​തു പ​രി​ഹ​രി​ക്കാ​ന്‍ കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​മെ​ന്നാ​ണ് ഡി​എം​ഒ ഓ​ഫീ​സ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

corona1-

മൂ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്‍​പ്പെ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കി. കൊ​വി​ഡ് ചി​കി​ത്സാ​വി​ഭാ​ഗ​വും ഒ​പി വി​ഭാ​ഗ​വും ര​ണ്ടാ​യി തി​രി​ക്കുകയായിരുന്നു. കൊ​വി​ഡ് രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന ഡോ​ക്‌​ട​ര്‍​മാ​ര്‍ ഇ​നി ഒ​പി​യി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കി​ല്ല. കൊ​വി​ഡ് വി​ഭാ​ഗ​ത്തി​ലെ സേ​വ​ന​ത്തി​നു​ശേ​ഷം ക്വാ​റ​ന്‍റൈ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി ക​ഴി​ഞ്ഞ് മാ​ത്ര​മേ ഇ​വ​ര്‍ ഒ​പി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കു​ക​യു​ള്ളൂ. കൊ​വി​ഡ് വി​ഭാ​ഗ​ത്തി​ലേ​ക്കും ഒ​പി​യി​ലേ​ക്കും പ്ര​ത്യേ​ക പ്ര​വേ​ശ​ന​മാ​ര്‍​ഗ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജി​ല്ലാ ആ​ശു​പ​ത്രി അ​ണു​വി​മു​ക്ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും തു​ട​ങ്ങിയിട്ടുണ്ട്.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സ്ര​വ പ​രി​ശോ​ധ​നാ​വി​ഭാ​ഗ​ത്തി​ലെ ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍​ക്കാ​ണ് വെ​ള്ളി​യാ​ഴ്ച കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കു​ഞ്ഞു​ങ്ങ​ള്‍​ക്ക് പോ​ളി​യോ തു​ള്ളി​മ​രു​ന്ന​ട​ക്കം ന​ല്‍​കു​ന്ന മു​റി​യി​ല്‍ ഇ​ദ്ദേ​ഹം കൂ​ടു​ത​ല്‍ സ​മ​യം ചെ​ല​വ​ഴി​ച്ചു​വെ​ന്ന​തും വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നുണ്ട്.

ജെ​എ​ച്ച്‌​ഐ വ​ട​ക​ര സ്വ​ദേ​ശി​യാ​യ​തി​നാ​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ രോ​ഗി​ക​ളു​ടെ ക​ണ​ക്കി​ലാ​ണ് ഉ​ള്‍​പ്പെ​ടു​ത്തു​ക. നേ​ര​ത്തെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ചി​റ​ക്ക​ല്‍ സ്വ​ദേ​ശി​നി​യാ​യ ഗ്രേ​ഡ് ടു ​ജീ​വ​ന​കാ​രി​ക്കും കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ഇ​പ്പോ​ള്‍ നെ​ഗ​റ്റീ​വാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 12ന് ​പ്ര​സ​വ​ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന അ​യ്യ​ന്‍​കു​ന്ന് സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​നാ​ലു​കാ​രി​ക്കും വെ​ള്ളി​യാ​ഴ്ച കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു​പി​ന്നാ​ലെ​യാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റാ​യ മ​ട്ട​ന്നൂ​ര്‍ ഉ​രു​വ​ച്ചാ​ല്‍ സ്വ​ദേ​ശി​നി​ക്കു​കൂ​ടി കഴിഞ്ഞ ദിവസം കോ​വി​ഡ് പോ​സി​റ്റീ​വാ​യി.

ആ​ദി​വാ​സി​യു​വ​തി​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് എ​വി​ടെ​നി​ന്നാ​ണെ​ന്നു ഇതുവരെയും വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നാ​യി ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്‌​ട​ര്‍​മാ​രും ഡി​എം​ഒ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ങ്ങു​ന്ന പ്ര​ത്യേ​ക​സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. 18ന് ​ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി​യ യു​വ​തി ക​ഴി​ഞ്ഞ​ദി​വ​സം കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കു​ക​യും ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​വ​ര്‍​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ ഇ​പ്പോ​ള്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കൊ​വി​ഡ് ബാ​ധി​ച്ച ധ​ര്‍​മ​ട​ത്തെ അ​റു​പ​ത്തി​ര​ണ്ടു​കാ​രി​ക്ക് കൊ​വി​ഡ് ബാ​ധി​ച്ച​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നും പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

English summary
13 Staffs in Kannur district hospital under quarantine after more Coronavirus positive cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X