Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ 137 പേര്‍ക്ക് കൂടി രോഗമുക്തി: പോരാട്ടം അഞ്ചു കൊവിഡ് ക്ലസ്റ്ററുകളില്‍!!

കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 137 പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 2275 ആയി. 48 പേര്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും 41 പേര്‍, എംഐടി ഡിസിടിസിയില്‍ നിന്നും 17 പേര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്നുമാണ് രോഗമുക്തി നേടിയത്.

സെഡ് പ്ലസ് സിഎഫ്എല്‍ടിസി, പാലയാട് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് ഏഴ് വീതം പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് അഞ്ചുപേരും ആയുര്‍വേദ സിഎഫ്എല്‍ടിസിയില്‍ നിന്ന് മൂന്നുപേരും രോഗമുക്തി നേടി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, തലശ്ശേരി ജനറല്‍ ആശുപത്രി, കാലിക്കറ്റ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന രണ്ട് വീതം പേരും, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്, കാലിക്കറ്റ് മിംസ്, ഹജ്ജ് ഹൗസ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

 coronavirus2-1

ഇതിനിടെ രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ അഞ്ച് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന്റെ തീവ്രതയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ക്ലസ്റ്ററുകളായി തിരിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത്. പരിയാരം ഗവ. മെഡിക്കല്‍ കോളേജ്, ഇരിട്ടി താലൂക്ക് ആശുപത്രി, തളിപ്പറമ്പ്, പാട്യം, തലശ്ശേരി ഗോപാല്‍പേട്ട് ചാലില്‍ പ്രദേശങ്ങള്‍ എന്നിവയാണ് നിലവിലുള്ള അഞ്ച് ക്ലസ്റ്ററുകള്‍. ഇവയില്‍ ഇതുവരെ 156 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തളിപ്പറമ്പ് ലാര്‍ജ് ക്ലസ്റ്റര്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റു നാലു ക്ലസ്റ്ററുകളില്‍ നിന്നായി 294 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനായി 6442 ടെസ്റ്റുകള്‍ ഇതുവരെ നടത്തുകയുണ്ടായി. സിഐഎസ്എഫ്, ഡിഎസ്സി ഉള്‍പ്പെടെ ജില്ലയിലുണ്ടായിരുന്ന ഒന്‍പത് ക്ലസ്റ്ററുകള്‍ ഇതിനകം രോഗ വിമുക്തമായി.


ജില്ലയില്‍ 135 പേര്‍ക്ക് കൂടി പുുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 113 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 15 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഏഴു പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3309 ആയി. ഇവരില്‍ രോഗമുക്തി നേടിയ 137 പേരടക്കം 2275 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 22 പേര്‍ ഉള്‍പ്പെടെ 27 പേര്‍ മരണപ്പെട്ടു. ബാക്കി 1007 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11089 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 259 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 154 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 43 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 39 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 13 പേരും ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 390 പേരും വീടുകളില്‍ 10190 പേരുമാണ് നിരീക്ഷണത്തിലുള്ളത്. പരിശോധന ജില്ലയില്‍ നിന്ന് ഇതുവരെ 64550 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 64295 എണ്ണത്തിന്റെ ഫലം വന്നു. 255 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഇതിനിടെ ശ്വാസകോശ സംബന്ധമായതോ മറ്റുള്ളതോ ആയ രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടുന്ന രോഗികളെ കൊവിഡ് സംശയത്തിന്റെ പേരില്‍ കൃത്യമായ വൈദ്യപരിശോധന നടത്താതെയും ശരിയായ ചികിത്സ ലഭ്യമാക്കാതെയും ചില സ്വകാര്യ ആശുപത്രികളില്‍ നിന്ന് തിരിച്ചയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരാതികള്‍ ലഭിച്ചാല്‍ ഇത്തരം ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. കൊവിഡ് സംശയത്തിന്റെ പേരില്‍ രോഗികള്‍ക്ക് യഥാസമയം ശരിയായ ചികിത്സ ലഭിക്കാതെ വരുന്ന സാഹചര്യങ്ങള്‍ വൈദ്യശാസ്ത്ര മൂല്യങ്ങള്‍ക്ക് ഒരു തരത്തിലും നിരക്കാത്തതാണ്. ഏതെങ്കിലും ആശുപത്രികളില്‍ നിന്ന് ഇത്തരത്തില്‍ ചികിത്സ നിഷേധിക്കുന്ന സാഹചര്യമുണ്ടാകുന്ന പക്ഷം പൊതുജനങ്ങള്‍ക്ക് 04972700194,2713437എന്നീ നമ്പറുകളില്‍ അറിയിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+