Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 14 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്: ജില്ലയിൽ 234 പേർക്ക് കൂടി വൈറസ് ബാധ,സമ്പർക്കവ്യാപനം രൂക്ഷം

കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ കൊവിഡ് സമ്പർക്ക വ്യാപനം കൂടുന്നു. 234 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 203 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നു പേര്‍ വിദേശത്തു നിന്നും 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 14 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 6062 ആയി. ഇവരില്‍ പുതുതായി രോഗമുക്തി നേടിയ 88 പേരടക്കം 3846 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 35 പേര്‍ ഉള്‍പ്പെടെ 42 പേര്‍ മരണപ്പെട്ടു. ബാക്കി 2174 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13908 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 338 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 274 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 79 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 47 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 35 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 21 പേരും എകെജി ആശുപത്രിയില്‍ 32 പേരും ജിം കെയര്‍ ആശുപത്രിയില്‍ 68 പേരും ടെലി ആശുപത്രിയില്‍ ഒരാളും ചെറുകുന്ന് എസ്എംഡിപിയില്‍ രണ്ട് പേരും നിരീക്ഷണത്തിലുണ്ട്.

corona34-15887

ആര്‍മി ആശുപത്രിയില്‍ മൂന്ന് പേരും ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും സിആര്‍പിഎഫ് ക്യാമ്പില്‍ അഞ്ച് പേരും ജോസ് ഗിരിയില്‍ നാല് പേരും കരിതാസില്‍ ഒരാളും തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ ഒരാളും ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും മിഷന്‍ ആശുപത്രിയില്‍ ഒരാളും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 443 പേരും വീടുകളില്‍ 12546 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 90374 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 89771 എണ്ണത്തിന്റെ ഫലം വന്നു. 603 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടർ ടി.വി സുഭാഷ് അറിയിച്ചു.ഇതിനിടെ

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 88 പേര്‍ക്ക് കൂടി പുതുതായി രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 3846 ആയി. സി.എഫ്.എല്‍.ടി.സി പാലയാട് നിന്ന് 25 പേരും, അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 20 പേരും റെയിന്‍ബോ ഹോട്ടല്‍ ജിം കേയറില്‍ നിന്ന് 12 പേരുമാണ് രോഗമുക്തരായത്. പ്രീമെട്രിക് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് 11 പേരും, നെട്ടൂര്‍ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് ഏഴ് പേരും, ഹോം ഐസോലേഷനില്‍ നിന്ന് അഞ്ച് പേരും രോഗമുക്തരായി. എം.ഐ.ടി ഡി.സി.ടി.സിയില്‍ നിന്ന് നാല് പേരും സി.എഫ്.എല്‍.ടി.സി പരിയാരം, സ്പോര്‍ട്സ് സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+