Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗെയിം കളിക്കുന്നതിന്റെ പേരിൽ അച്ഛനുമായി വഴക്കിട്ടു: കണ്ണൂരിൽ 14കാരൻ ആത്മഹത്യ ചെയ്തു

കണ്ണൂർ: കണ്ണൂരിൽ ഗെയിം കളിക്കാൻ ഫോൺ നൽകാത്ത വിഷമത്തിൽ പതിനാലുകാരൻ ആത്മഹത്യ ചെയ്തു. കുഞ്ഞിമംഗലം സ്വദേശി രതീഷിന്റെ മകൻ ദേവനന്ദുവിനെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗെയിൽ കളിക്കാൻ മൊബൈൽ ഫോൺ ആവശ്യപ്പെട്ടെങ്കിലും ഇത് നൽകാത്ത വിഷമത്തിലാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി ഏറെ നേരെ ഫോണിൽ കളിച്ചിരുന്നതിനെ തുടർന്ന് രതീഷ് കുട്ടിയെ വഴക്ക് പറയുകയും ചെയ്തിരുന്നു.

 death-15732

ഈ സംഭവത്തിന് പിന്നാലെ തന്നെ മുറിയിൽ കയറി ദേവനന്ദു വാതിലടയ്ക്കുകയായിരുന്നു. പിറ്റേദിവസം വിളിച്ചിട്ടും വാതിൽ തുറക്കാതായപ്പോൾ വാതിൽ തുറന്ന് പരിശോധിച്ചതോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കുകയായിരുന്നു. കുഞ്ഞിമംഗലം ഗവൺമെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ദേവനന്ദു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+