പ്രളയ പുനരധിവാസ ഭവന പദ്ധതിയില്‍ പായത്ത് 15 വീടുകള്‍ പൂര്‍ത്തിയാവുന്നു
ഇരിട്ടി: കേരളത്തെ വിറ കൊള്ളിച്ച പ്രളയ ദുരന്തത്തിന് ഇരയായ കണ്ണൂര്‍ ജില്ലയിലെ കുടുംബങ്ങള്‍ക്ക് തണലൊരുങ്ങുന്നു.അഞ്ചു വര്‍ഷം മുന്‍പു ണ്ടായ പ്രളയത്തില്‍ കേരള -കര്‍ണ്ണാടക അതിര്‍ത്തിയ മാക്കൂട്ടത്ത് റവന്യു വകുപ്പിന്റെ പുഴ പുറമ്പോക്കില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ക്ക് നഷ്ടപ്പെട്ട വിടിന് പകരം പുതിയ വീടുകളാണ് പൂര്‍ത്തിയാവുന്നത്. ഇരിട്ടി കിളിയന്തറയില്‍ റവന്യു വകുപ്പ് വാങ്ങിയ ഒരേക്കര്‍ സ്ഥലത്താണ് 15 കുടുംബങ്ങള്‍ക്കായി വീടൊരുങ്ങുന്നത്. മഹാരാഷ്ടയിലെ ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍ കമ്പിനി സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച് അവരുടെ പൊതു നന്മാ ഫണ്ടില്‍ നിന്നും അഞ്ചുകോടി രൂപ ചിലവഴിച്ചാണ് 15 വീടുകള്‍ പൂര്‍ത്തിയാക്കുന്നത്.
2019-മാര്‍ച്ച് രണ്ടിന് അന്നത്തെ വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് ഭവന നിര്‍മ്മാണ പ്രവ്യത്തി ഉദ്ഘാടനം നടത്തിയത്. ഭൂമി കണ്ടെത്തുന്നതില്‍ ഉണ്ടായ കാലതാമസവും ലഭ്യമായ ഭൂമി വീട് നിര്‍മ്മാണത്തിനായി ഒരുക്കിയെടുക്കുന്നതില്‍ ഉണ്ടായ കാലതാമസവുമാണ് നാലു വര്‍ഷത്തോളം നിര്‍മ്മാണത്തെ അനിശ്ചിതത്വത്തിലാക്കിയത്. അഞ്ചു സെന്റ് വീതമുള്ള ഫ്ളോട്ടുകളില്‍ ഏഴ് ലക്ഷത്തിന്റെ വീട് നിര്‍മ്മിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. റവന്യു വകുപ്പ് വീട്ടു നല്കിയ ഭൂമി ചെങ്കുത്തായ പ്രദേശമായതിനാല്‍ കൂറ്റന്‍ കോണ്‍ക്രീറ്റ് ഭിത്തി കെട്ടി സുരക്ഷിതത്വം ഉറപ്പാക്കിയാണ് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത് .

ഭൂമിയെ മൂന്ന് തട്ടുകളാക്കി തിരിച്ചാണ് വീടുകള്‍ നിര്‍മ്മിച്ചത്. പ്രദേശത്തിന്റെ ഘടനയും സുരക്ഷിതത്വവും കണക്കാക്കി ആദ്യനിരയില്‍ ആറു വീടും രണ്ടാം നിരയില്‍ അഞ്ചും മൂന്നാം നിരയില്‍ നാലും വീടുകളാണ് പണിതത്. ഇതില്‍ ആദ്യ നിരയിലെ ആറു വീടുകളുടേയും രണ്ടാം നിരയിലെ അഞ്ചു വീടുകളുടേയും നിര്‍മ്മാണം പൂര്‍ണ്ണമായും പൂര്‍ത്തിയായി. മൂന്നാം തട്ടിലെ നാലു വീടുകളുടെ നിര്‍മ്മാണം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും. രണ്ട് ബെഡ് റൂമും കിച്ചണും സെന്‍ട്രര്‍ ഹാളും ബാത്ത് റൂമും ഉള്‍പ്പെടുന്ന വീടിന് 650 സ്ക്വര്‍ഫീറ്റ് വലിപ്പമുണ്ട്.
വീട്ടിലേക്കുള്ള വഴി , വെളളം , വെളിച്ചം എന്നിവ പായം പഞ്ചായത്താണ് ഒരുക്കുന്നത്. കുടിവെള്ളത്തിന് വലിയ കുഴല്‍ കിണറും ഗാര്‍ഹിക കണക്ഷനും പഞ്ചായത്ത് വക ലഭ്യമാക്കും. വളവുപാറ റോഡില്‍ നിന്നും വീട്ടിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കുന്നതിനും മൂന്ന് നിരകളായുള്ള വീടുകളുടെ മുറ്റം വരെ എത്തുന്ന രീതിയില്‍ റോഡുകളുടെ നിര്‍മ്മാണത്തിനുമായി 60 ലക്ഷം രൂപയാണ് വകയിരുത്തുന്നത്. സംസ്ഥാനതിര്‍ത്തിയായ കൂട്ടുപുഴ പാലത്തിന് സമീപം മാക്കൂട്ടത്ത് ബാരാപോള്‍ പുഴയുടെ തീരത്ത് റവന്യു ഭൂമിയില്‍ താമസിക്കുന്ന 15 കുടുംബങ്ങളുടെ വീടുകളാണ് മാക്കൂട്ടം ബ്രഹ്മഗരി വനമേഖലയില്‍ ഉണ്ടായ ഉരുള്‍ പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപാച്ചലില്‍ ഒഴുകിപോയത്. ദിവസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്ക് ആദ്യം വീട്ടു വാടക നല്‍കിയാണ് ക്യാമ്പകളില്‍ നിന്നും ഒഴിപ്പിച്ചത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാടകയ്ക്ക് കഴിയുന്ന കുടുംബങ്ങള്‍ക്ക് വര്‍ഷങ്ങളായി റവന്യു വകുപ്പ് നല്കുന്ന വാടക സഹായവും നിലച്ചു.ഒരു സെന്റ് ഭൂമിപോലും സ്വന്തമായി ഇല്ലാത കുടുംബങ്ങളില്‍ പലരും തൊഴിലും കൂലിയും ഇല്ലാതെ ബുദ്ധിമൂട്ടുകയാണ്. ഇതില്‍ വാടക നല്കാന് കഴിയാത പല കുടുംബങ്ങളും കുടിയിറക്ക് ഭീഷണിയിലുമാണ്. അര്‍ബുദ രോഗികള്‍ വരെയുള്ള കുടുംബങ്ങള്‍ നരക തുല്യമായ ജീവിതമാണ് നയിക്കുന്നത്. കേരളത്തിന്റെ റവന്യു ഭൂമിയാണെങ്കിലും കര്‍ണ്ണാടക വനം വകുപ്പ് അതിര്‍ത്തി തര്‍ക്കം ഉന്നയിച്ചതിനാലും വീണ്ടും വെള്ളംപൊക്കം ഉണ്ടാകാനുള്ള സാധ്യതയും പരിഗണിച്ചാണ് വീട് തകര്‍ന്നിടത്ത് വീണ്ടും വീട് നിര്‍മ്മിക്കാന്‍ കഴിയാതെ പോയത്.
ഡിസംബര്‍ പകുതിയോടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി വീടിന്റെ താക്കോല്‍ കൈമാറുമെന്നു പഞ്ചായത്ത് പ്രസിഡന്റ് പി. രജനി പറഞ്ഞു . പഞ്ചായത്ത് പൂര്‍ത്തിയാക്കാനുള്ള പദ്ധതികള്‍ ഇതിനുള്ളില്‍ പൂര്‍ത്തിയാക്കും. റോഡിന്റെ നവീകരണം ടെണ്ടര്‍ ചെയ്തിട്ടുണ്ട്. ഉടന്‍ പ്രവ്യത്തി തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ പ്രളയത്തില്‍ കര്‍ണാടക വനത്തിലുണ്ടായ ഉരുള്‍ പൊട്ടലില്‍ വന്‍ നാശനഷ്ടമാണുണ്ടായത്. നിരവധി പേര് ഭവന രഹിതരായി മാറുകയും നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications