കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ വാഹന പരിശോധന ;കാലില്‍ കെട്ടിയ ബാന്റേജില്‍ ഒളിപ്പിച്ച 16 ലക്ഷം പിടികൂടി
ഇരിട്ടി: തൃശ്ശൂര്‍ പൂരത്തിന്റെ പശ്ചാത്തലത്തില്‍ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ വാഹനപരിശോധന കര്‍ശനമാക്കി. ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും പൊലിസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. ഇതിനിടെ കൂട്ടുപുഴയില്‍ നിന്ന് 16 ലക്ഷം രൂപ പിടികൂടി.
കേരളത്തില്‍ തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം ഉള്‍പ്പെടെ നടക്കുന്നതിനാലാണ് കേരള,കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്‍ വാഹന പരിശോധന ശക്തമാക്കിയത്. കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും, പൊലിസും ചേര്‍ന്നാണ് കര്‍ണാടകത്തില്‍ നിന്നും എത്തുന്ന വലുതും ചെറുതുമായ വാഹനങ്ങള്‍ പരിശോധിച്ചത്. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച പരിശോധന രാത്രി വരെ നീïു. കണ്ണൂര്‍ ബോംബ് സ്ക്വാഡ്, സിപിഒ മാരായ ധനേഷ്, ശിവദാസന്‍, പ്രസീന്ദ്രന്‍, ഡോഗ് സ്ക്വാഡിലെ ഗിരീശന്, പൊലിസുകാരായ ജോഷി, ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഞായറാഴ്ച്ച പുലര്‍ച്ചെ കൂട്ടുപുഴയില്‍ നടത്തിയ വാഹന പരിശോധനക്കിടെ 16.5 ലക്ഷം രൂപ പിടികൂടിയത്. സ്വകാര്യ ബസില്‍ ദേഹത്ത് ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ഉളിയില്‍ വട്ടോറ ഹൗസില്‍ അസീസിനെയാണ് പണവുമായി ബോംബ് സ്ക്വാഡും പൊലിസും ചേര്‍ന്ന് പിടികൂടിയത്.
കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് രേഖകളില്ലാതെ കടത്തിയ 16.5 ലക്ഷം രൂപ. ഉളിയില്‍ സ്വദേശി അസീസില്‍ നിന്നും പിടികൂടിയത്. അരയിലും കാലില്‍ ബാന്റേജ് കെട്ടി അതിനുള്ളിലുമായാണ് പണം ഒളിപ്പിച്ചത്. 2000ത്തിന്റെയും 500ന്റെയും കെട്ടുകളായാണ് പണം കïെടുത്തത്. ഇയാളെ ഇരിട്ടി പൊലിസ് അറസ്റ്റ് ചെയ്തു.പണം ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവന്നതെന്ന കാര്യം ചോദ്യം ചെയ്തുവരികയാണെന്നു പൊലിസ് അറിയിച്ചു. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications