കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ വാഹന പരിശോധന ;കാലില്‍ കെട്ടിയ ബാന്റേജില്‍ ഒളിപ്പിച്ച 16 ലക്ഷം പിടികൂടി

  • By Desk
Google Oneindia Malayalam News

ഇരിട്ടി: തൃശ്ശൂര്‍ പൂരത്തിന്റെ പശ്ചാത്തലത്തില്‍ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ വാഹനപരിശോധന കര്‍ശനമാക്കി. ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും പൊലിസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. ഇതിനിടെ കൂട്ടുപുഴയില്‍ നിന്ന് 16 ലക്ഷം രൂപ പിടികൂടി.

മോദിയുടെ അച്ഛാദിന്‍ വാദം പൊളിച്ച് കണക്കുകള്‍; തൊഴിലില്ലായ്മ, കര്‍ഷക ആത്മഹത്യ,പുറത്തുവിടാതെ കേന്ദ്രംമോദിയുടെ അച്ഛാദിന്‍ വാദം പൊളിച്ച് കണക്കുകള്‍; തൊഴിലില്ലായ്മ, കര്‍ഷക ആത്മഹത്യ,പുറത്തുവിടാതെ കേന്ദ്രം

കേരളത്തില്‍ തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം ഉള്‍പ്പെടെ നടക്കുന്നതിനാലാണ് കേരള,കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്‍ വാഹന പരിശോധന ശക്തമാക്കിയത്. കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും, പൊലിസും ചേര്‍ന്നാണ് കര്‍ണാടകത്തില്‍ നിന്നും എത്തുന്ന വലുതും ചെറുതുമായ വാഹനങ്ങള്‍ പരിശോധിച്ചത്. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച പരിശോധന രാത്രി വരെ നീïു. കണ്ണൂര്‍ ബോംബ് സ്‌ക്വാഡ്, സിപിഒ മാരായ ധനേഷ്, ശിവദാസന്‍, പ്രസീന്ദ്രന്‍, ഡോഗ് സ്‌ക്വാഡിലെ ഗിരീശന്‍, പൊലിസുകാരായ ജോഷി, ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Money

ഞായറാഴ്ച്ച പുലര്‍ച്ചെ കൂട്ടുപുഴയില്‍ നടത്തിയ വാഹന പരിശോധനക്കിടെ 16.5 ലക്ഷം രൂപ പിടികൂടിയത്. സ്വകാര്യ ബസില്‍ ദേഹത്ത് ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ഉളിയില്‍ വട്ടോറ ഹൗസില്‍ അസീസിനെയാണ് പണവുമായി ബോംബ് സ്‌ക്വാഡും പൊലിസും ചേര്‍ന്ന് പിടികൂടിയത്.

കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് രേഖകളില്ലാതെ കടത്തിയ 16.5 ലക്ഷം രൂപ. ഉളിയില്‍ സ്വദേശി അസീസില്‍ നിന്നും പിടികൂടിയത്. അരയിലും കാലില്‍ ബാന്റേജ് കെട്ടി അതിനുള്ളിലുമായാണ് പണം ഒളിപ്പിച്ചത്. 2000ത്തിന്റെയും 500ന്റെയും കെട്ടുകളായാണ് പണം കïെടുത്തത്. ഇയാളെ ഇരിട്ടി പൊലിസ് അറസ്റ്റ് ചെയ്തു.പണം ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവന്നതെന്ന കാര്യം ചോദ്യം ചെയ്തുവരികയാണെന്നു പൊലിസ് അറിയിച്ചു. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

English summary
16 lakh seized in Kerala- Karnataka boarder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X