കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ 50 പേർക്ക് രോഗമുക്തി: 16 പേർക്ക് വൈറസ് ബാധ, മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗം!!

Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. മസ്‌കറ്റില്‍ നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്ന് എത്തിയ മൂന്ന് പേര്‍ക്കും പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ക്ലസ്റ്ററിലെ ഏഴ് പേരുള്‍പ്പെടെ ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 15 ന് മസ്‌കറ്റില്‍ നിന്ന് ഒ വി 1555 വിമാനത്തിലെത്തിയ തൃച്ചംബരം സ്വദേശി 27കാരനും കര്‍ണാടകയില്‍ നിന്ന് ജൂലൈ 18ന് എത്തിയ ചെറുപുഴ സ്വദേശി 22കാരന്‍, ജൂലൈ 24ന് എത്തിയ പാനൂര്‍ സ്വദേശി 41കാരന്‍, ജൂലൈ 18 ന് ബെംഗളൂരുവില്‍ നിന്ന് എത്തിയ പെരളശ്ശേരി സ്വദേശി 27കാരന്‍ എന്നിവരാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നും എത്തി രോഗം സ്ഥിരീകരിച്ചവർ.

സുഹൃത്തിനൊപ്പം മീൻ പിടിക്കാൻ പോയി: യുവാവ് വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു, സംഭവം അങ്കമാലിയിൽ!! സുഹൃത്തിനൊപ്പം മീൻ പിടിക്കാൻ പോയി: യുവാവ് വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു, സംഭവം അങ്കമാലിയിൽ!!

ചെറുതാഴം എഫ്എച്ച്‌സിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചെറുതാഴം സ്വദേശി 43കാരന്‍, ആംസ്റ്റര്‍ മിംസിലെ ഹൗസ് കീപ്പര്‍ കാവുംഭാഗം സ്വദേശി 43കാരി, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഫാം ഡി വിദ്യാര്‍ഥി കോഴിക്കോട് സ്വദേശി 24കാരി, സ്റ്റാഫ് നഴ്സ് കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 37കാരി, ഹൗസ് സര്‍ജന്മാരായ ആലക്കോട് സ്വദേശി 24കാരി, മലപ്പുറം സ്വദേശി 24കാരി, ബിഡിഎസ് വിദ്യാര്‍ഥികളായ താഴെ ചൊവ്വ സ്വദേശി 23കാരി, കടന്നപ്പള്ളി പാണപ്പുഴ സ്വദേശികളായ 24കാരന്‍, 19കാരി, എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍.കോട്ടയം മലബാര്‍ സ്വദേശി 45കാരി, അഞ്ചരക്കണ്ടി സ്വദേശി 25കാരന്‍, മലബാര്‍ ട്രേഡിങ്ങ് ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട കൂത്തുപറമ്പ് സ്വദേശി രണ്ട് വയസുകാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗബാധ ഉണ്ടായത്.
ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1402 ആയി.

 corona4353-1

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9918 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 92 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 158 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 12 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 17 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 13 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 10 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 83 പേരും വീടുകളില്‍ 9531 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 31510 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 30400 എണ്ണത്തിന്റെ ഫലം വന്നു. 1110 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 50 പേര്‍ കൂടി ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 975 ആയി. ബാക്കി 420 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ബാക്കി ഏഴു പേര്‍ മരണപ്പെട്ടിരുന്നു.

അയ്യങ്കുന്ന് സ്വദേശികളായ 32കാരി, 38കാരന്‍, കുന്നോത്തുപറമ്പ് സ്വദേശി 27കാരന്‍, ചിറക്കല്‍ സ്വദേശി 53കാരന്‍, എരുവേശി സ്വദേശി 22കാരന്‍, ഓലച്ചേരി സ്വദേശി 58കാരന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 65കാരി, ആറളം സ്വദേശി 60കാരി, ചെമ്പിലോട് സ്വദേശികളായ 37കാരന്‍, 34 കാരി, 38കാരന്‍ എട്ടുവയസ്സുകാരന്‍, നാലുവയസ്സുകാരി, പയ്യന്നൂര്‍ സ്വദേശി 35കാരന്‍, അഞ്ചരക്കണ്ടി സ്വദേശി 29കാരന്‍, വേങ്ങാട് സ്വദേശി 58കാരന്‍, മുഴക്കുന്ന് സ്വദേശി 58കാരന്‍, കടമ്പൂര്‍ സ്വദേശി 60കാരി, മാലൂര്‍ സ്വദേശികളായ 42കാരന്‍, 49കാരി, പന്ന്യന്നൂര്‍ സ്വദേശി 16കാരി, കല്യാശ്ശേരി സ്വദേശി 49കാരന്‍, ഇരിട്ടി സ്വദേശി 37കാരന്‍, ചെറുകുന്ന് സ്വദേശി 53കാരന്‍ എന്നിവരാണ് അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയത്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 60കാരന്‍, 50കാരന്‍, കൂത്തുപറമ്പ് സ്വദേശി 45കാരന്‍, പാനൂര്‍ സ്വദേശി 54കാരന്‍, കുന്നോത്തുപറമ്പ് സ്വദേശി 51കാരി, തളിപ്പറമ്പ് സ്വദേശി 27കാരന്‍, ചെങ്ങളായി സ്വദേശി 50കാരന്‍, പെരിങ്ങോം സ്വദേശി 36കാരി, കീഴല്ലൂര്‍ സ്വദേശി 28കാരി, ആരോഗ്യപ്രവര്‍ത്തക 34കാരി, പരിയാരം സ്വദേശി 34കാരി, ശ്രീകണ്ഠാപുരം സ്വദേശി 33കാരി, പട്ടുവം സ്വദേശി 25കാരി, ചെങ്ങളായി സ്വദേശി 38കാരി, മുണ്ടേരി സ്വദേശി 63കാരി എന്നിവർ ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടു.

ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാമന്തളി സ്വദേശി 85കാരി, മഹാരാഷ്ട്ര സ്വദേശി 32കാരന്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശികളായ 32കാരന്‍, 21കാരി, കതിരൂര്‍ സ്വദേശി 72കാരി, ആന്തൂര്‍ സ്വദേശി 35കാരി, ഗവ.ആയുര്‍വേദ ആശുപത്രി സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന ചെറുതാഴം സ്വദേശി 29കാരി, കുറുമാത്തൂര്‍ സ്വദേശി 33കാരി, കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 43കാരി, ആരോഗ്യപ്രവര്‍ത്തക 45കാരി, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാനൂര്‍ സ്വദേശി 57കാരന്‍ എന്നിവരും രോഗം ഭേദമായി ആശുപത്രി വിട്ടു.

English summary
16 New Coronavirus cases in Kannur today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X