Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ 16 പേര്‍ക്ക് കൂടി കൊവിഡ്: രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പുതുതായി 31 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 16 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലുപേര്‍ വിദേശത്ത് നിന്നും ഒന്‍പതു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 26ന് ദുബൈയില്‍ നിന്നുള്ള എഫ്.സെഡ് 4717 വിമാനത്തിലെത്തിയ കണ്ണൂര്‍ താണ സ്വദേശി 27കാരി, ആഗസ്ത് നാലിന് ദുബൈയില്‍ നിന്നുള്ള ഐ.എക്‌സ് 1744 വിമാനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 28കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ആഗസ്ത് നാലിന് ദമാമില്‍ നിന്ന് 6ഇ 8936 വിമാനത്തിലെത്തിയ അഞ്ചരക്കണ്ടി സ്വദേശി 36കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ 11ന് ജിദ്ദയില്‍ നിന്ന് എസ്.ജി 9607 വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശി 25കാരി എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍. ബെംഗളൂരുവില്‍ നിന്ന് ജൂലൈ 11ന് എത്തിയ പാനൂര്‍ സ്വദേശി 36കാരന്‍, 13ന് എത്തിയ ചിറ്റാരിപ്പറമ്പ സ്വദേശി 27കാരന്‍, ഇരിട്ടി സ്വദേശി എട്ടു വയസ്സുകാരന്‍, 30ന് എത്തിയ ചൊക്ലി സ്വദേശി 32കാരന്‍ എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 corona5-15

ആഗസ്ത് രണ്ടിന് എത്തിയ കരിവെള്ളൂര്‍ പെരളം സ്വദേശി 27കാരന്‍, ആറിന് എത്തിയ തില്ലങ്കേരി സ്വദേശി 37കാരന്‍, ജൂലൈ 27ന് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ കേളകം സ്വദേശികളായ 25കാരന്‍, 27കാരന്‍, ആഗ്‌സ്ത് മൂന്നിന് അരുണാചല്‍ പ്രദേശില്‍ നിന്നെത്തിയ ഇരിട്ടി സ്വദേശി 23കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയത്. പരിയാരം സ്വദേശി 24കാരന്‍, കൊളച്ചേരി സ്വദേശി 76കാരന്‍ (11.08.2020 ന് മരണപ്പെട്ടു).

അഴീക്കോട് സ്വദേശി 75കാരി, ഇരിട്ടി സ്വദേശികളായ 63കാരന്‍, 60കാരി, 19കാരന്‍, പായം സ്വദേശികളായ നാലു വയസ്സുകാരന്‍, 30കാരി, കാങ്കോല്‍ ആലപ്പടമ്പ സ്വദേശികളായ 39കാരന്‍, രണ്ടു വയസ്സുകാരി, തളിപ്പറമ്പ പാലയാട് സ്വദേശി 22കാരന്‍, ഏഴാം മൈല്‍ സ്വദേശി 31കാരി, പാപ്പിനിശ്ശേരി സ്വദേശി 35കാരി, കല്ല്യാശ്ശേരി സ്വദേശികളായ 70കാരി (10.08.2020ന് മരണപ്പെട്ടു), 53കാരി, കതിരൂര്‍ സ്വദേശി 52കാരി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കൂടാളി സ്വദേശി 28കാരനായ ഡോക്ടര്‍, മയ്യില്‍ സ്വദേശി 34കാരിയായ സ്റ്റാഫ് നഴ്‌സ് എന്നീ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1805 ആയി. ഇതില്‍ 1362 പേര്‍ രോഗമുക്തി നേടി. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 8927 പേരാണ്.

ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 77 പേരും, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 140 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 20 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 23 പേരും, കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 11 പേരും, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 6 പേരും, ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടുപേരും, ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 148 പേരും, ഹോം ഐസൊലേഷനില്‍ അഞ്ചുപേരും, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തലശ്ശേരിയില്‍ ഒരാളും, വീടുകളില്‍ 8494 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 40235 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 39598 എണ്ണത്തിന്റെ ഫലം വന്നു. 637 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കളക്ടർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+