പോലീസുകാരന്റെ പിതാവിന് കൊവിഡ്; മാഹിയിൽ 16 പോലീസുകാർ ക്വാറന്റീനിൽ
മാഹി; പോലീസുകാരന്റെ 71 കാരനായ പിതാവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ മാഹിയിൽ 16 പോലീസുകാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. പല്ലക്കൽ പോലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെയുള്ള പോലീസുകാരെയാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. തുടർന്ന് പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി.

പള്ളൂർ സ്റ്റേഷനിലെ എഎസ്ഐയേയും കോൺസ്റ്റബിളിനേയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. ന്യൂമാഹിയിൽ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള 13 പേരെ നിരീക്ഷണത്തിലാക്കി. സമ്പർക്കത്തിലൂടെയാണ് 71 കാരന് കൊവിഡ് ബാധിച്ചത്. പ്രൈമറി കോൺടാക്ടിലുള്ള ഇദ്ദേഹത്തിന്റെ ഭാര്യയുടേയും മകന്റേയും മാഹി ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടേയും സ്രവം പരിശോധനക്കയച്ചിട്ടുണ്ട്. ഉടൻ തന്നെ ഇവരുടെ സ്രവപരിശോധന ഫലം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിന് ശേഷമാകും സെക്കന്ററി ലിസ്റ്റിലുള്ളവരുടെ സ്രവം പരിശോധിക്കുക.
Recommended Video
നിലവിൽ പോലീസ് ക്വാട്ടേഴ്സ് അടച്ച് പൂട്ടിയിട്ടുണ്ട്. ഈ മാസം 9 ന് പരിമടത്തെ വീട്ടിൽ എത്തി വയോധകൻ താമസിച്ചിരുന്നു. മടങ്ങും വഴി ന്യൂമാഹിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കണ്ടിരുന്നു. ഓട്ടോയിലായിരുന്നു യാത്ര ചെയ്തത്.












Click it and Unblock the Notifications