കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ 17 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു: 19 പേർക്ക് രോഗമുക്തി!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സമൂഹ വ്യാപന ഭീഷണി നേരിടുന്ന കണ്ണൂരിൽ 19 പേർ കൊവിഡ് രോഗബാധയിൽ നിന്നും വിമുക്തി നേടിയത് ആശ്വാസമായി. എന്നാൽ ജില്ലയില്‍ പുതുതായി 17 പേര്‍ക്ക് പുതുതായി കൊറോണ വൈറസ്സ്ഥി രീകരിച്ചിട്ടുണ്ട്. ഇവരില്‍ മൂന്നുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഡിഎസ്സി, സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ബാക്കി രണ്ടുപേര്‍.

 'സ്വപ്ന ഒളിവിൽ കഴിഞ്ഞത് വീണ വിജയന്റെ ഓഫീസിന്റെ 200 മീറ്റർ പരിധിയിൽ, സിപിഎം സ്വാധീനമുള്ള പ്രദേശത്ത്' 'സ്വപ്ന ഒളിവിൽ കഴിഞ്ഞത് വീണ വിജയന്റെ ഓഫീസിന്റെ 200 മീറ്റർ പരിധിയിൽ, സിപിഎം സ്വാധീനമുള്ള പ്രദേശത്ത്'

കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 19 കണ്ണൂര്‍ സ്വദേശികള്‍ രോഗമുക്തരായി. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 24-ന് മസ്‌കറ്റില്‍ നിന്ന് 6ഇ 8702 വിമാനത്തിലെത്തിയ മുണ്ടേരി സ്വദേശി 24കാരന്‍, ജൂലൈ രണ്ടിന് കുവൈറ്റില്‍ നിന്ന് ഇന്‍ഡിഗോ ജി8 7227 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 43കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ 11-ന് റിയാദില്‍ നിന്ന് എസ്യു 3736 വിമാനത്തിലെത്തിയ കുറ്റിയാട്ടൂര്‍ സ്വദേശി 52കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

 corona4-1584

ബാംഗ്ലൂരില്‍ നിന്ന് ജൂണ്‍ 28-ന് 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ മുണ്ടേരി സ്വദേശി 21കാരി, 30ന് മംഗള-ലക്ഷദ്വീപ് ട്രെയിനിലെത്തിയ മുണ്ടേരി സ്വദേശി 33കാരന്‍, റോഡ് മാര്‍ഗം ജൂലൈ രണ്ടിന് എത്തിയ പെരളശ്ശേരി സ്വദേശി 49കാരന്‍, ജൂലൈ നാലിന് എത്തിയ ചൊക്ലി സ്വദേശി 58കാരന്‍, ജൂണ്‍ അഞ്ചിന് എത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ 34കാരന്‍, മൂന്ന് വയസുകാരി, ന്യൂമാഹി സ്വദേശി 45കാരന്‍, ജൂലൈ ആറിന് എത്തിയ പാനൂര്‍ സ്വദേശികളായ 14കാരന്‍, 18കാരന്‍, ജൂലൈ ഏഴിന് എത്തിയ ഇരിട്ടി സ്വദേശി 37കാരന്‍, തളിപ്പറമ്പ് സ്വദേശി 31കാരന്‍, ജൂലൈ ഒന്നിന് ഹൈദരാബാദില്‍ നിന്ന് 6ഇ 7225 വിമാനത്തിലെത്തിയ വേങ്ങാട് സ്വദേശി 49കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.

രോഗബാധ സ്ഥിരീകരിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ മൈസൂര്‍ സ്വദേശിയും ഡിഎസ്സി ഉദ്യോഗസ്ഥന്‍ ആലപ്പുഴ സ്വദേശിയുമാണ്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 704 ആയി. ഇവരില്‍ 395 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി 46കാരന്‍, പുത്തൂര്‍ സ്വദേശി 50കാരന്‍, പഴയങ്ങാടി സ്വദേശി 36കാരന്‍, പാനൂര്‍ സ്വദേശികളായ 34കാരന്‍, 43കാരന്‍, വളപട്ടണം സ്വദേശി 33കാരന്‍, ചുണ്ടങ്ങാപ്പൊയില്‍ സ്വദേശി 54കാരന്‍ എന്നിവർ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. തളിപ്പറമ്പ് സ്വദേശി 50കാരന്‍, കൂത്തുപറമ്പ് സ്വദേശി 45കാരന്‍, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരായ 25കാരന്‍, 32കാരന്‍, വിമാന ജീവനക്കാരിയായ 30കാരി, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പള്ളിക്കര സ്വദേശി 30കാരന്‍, പട്ടുവം സ്വദേശി 34കാരന്‍, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുതിയതെരു സ്വദേശി 45കാരന്‍, പാനൂര്‍ സ്വദേശികളായ 60കാരന്‍, 57 കാരി, മുഴപ്പിലങ്ങാട് സ്വദേശി 34 കാരന്‍, കൊളച്ചേരി സ്വദേശി 29കാരന്‍ എന്നിവരാണ് ഇന്ന് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 24833 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 73 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 22 പേരും, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 225 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 40 പേരും, കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 27 പേരും, ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ മൂന്നുപേരും, വീടുകളില്‍ 24443 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 18542 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 17692 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 16520 എണ്ണം നെഗറ്റീവാണ്. 532 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ജില്ലാ കലക്ടർ ടി.വി സുഭാഷ് അറിയിച്ചു

English summary
17 New Coronavirus cases in Kannur today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X