കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന 17 കാരന്‍ മരിച്ചു, സ്രവം പരിശോധനയ്ക്കയച്ചു

Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 17കാരന്‍ മരിച്ചു. കണ്ണൂര്‍ മാടായി സ്വദേശി റിബിന്‍ ബാബുവാണ് മരിച്ചത്. ചെന്നൈയില്‍ നിന്ന് ഈ അടുത്താണ് റിബിന്‍ കണ്ണൂരെത്തിയത്. തുടര്‍ന്ന് മാായി പഞ്ചായത്തിന് കീഴിലുള്ള നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. തലവേദനയും ഛര്‍ദ്ദിയെയും തുടര്‍ന്ന് ഇന്നലെ പര്യാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാളുടെ ആദ്യ കൊവിഡ് ഫലം നെഗറ്റീവായിരുന്നു.

kannur

മസ്തിഷ്‌ക അണുബാധയാണ് മരണ കാരണമെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഒരിക്കല്‍ കൂടുതല്‍ സ്രവപരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. റിബിന് കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായി സൂചനയുണ്ട്. അതുകൊണ്ട് അതീവ ജാഗ്രതയോടെയാണ് കാര്യങ്ങള്‍ നോക്കിക്കാണുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയനാട് സ്വദേശി ആമിന(53)യാണ് മരിച്ചത്. കാന്‍സര്‍ ബാധിതയായിരുന്നു. 21 ന് ദുബൈയില്‍ നിന്നും കൊച്ചി വിമാനത്താവളം വഴിയാണ് ഇവര്‍ നാട്ടില്‍ എത്തിയത്. കാന്‍സര്‍ ചികിത്സയ്ക്കായിരുന്നു ഇവര്‍ നാട്ടിലെത്തിയത്. തുടര്‍ന്ന് ആദ്യം കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ വെച്ചാണ് കൊവിഡ് സംശയങ്ങളെ തുടര്‍ന്ന് സ്രവ പരിശോധന നടത്തിയത്.

തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏറെ നാളായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു ഇവര്‍. വൃക്കയും കരളം തലച്ചോറും തകരാറിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതോടെ സ്ഥിതി വഷളായതായി. കഴിഞ്ഞ മൂന്ന് ദിവസമായി ഇവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അതേസമയം ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടത് എന്നത് വ്യക്തമല്ല.

English summary
17-year-old boy has died who was under covid surveillance in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X