17 കാരി ശുചിമുറിയിൽ പ്രസവിച്ചു; സംഭവം ഇരിട്ടിയിൽ
ഇരിട്ടി: കണ്ണൂരിൽ 17 കാരി ശുചിമുറിയിൽ പ്രസവിച്ചു.
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.ഉളിക്കൽ സ്വദേശിനിയാണ് പെൺകുട്ടി.
വയറുവേദനയെ തുടർന്ന് ഇന്ന് രാവിലെയാണ് ഉളിക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശുചിമുറിയിൽ പോയപ്പോൾ അവിടെ വെച്ച് ആൺകുഞ്ഞിന് ജൻമം നൽകുകയായിരുന്നു.തുടർന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന് പെൺകുട്ടിയേയും കുഞ്ഞിനേയും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പെൺകുട്ടിയുടെ പ്രായം 17 ആണെന്നാണ് വീട്ടുകാർ ആശുപത്രിയിൽ നൽകിയിരിക്കുന്നത്. ഇത് തന്നെയാണോ യഥാർത്ഥ വയസ് എന്ന് വ്യക്തമല്ല. അങ്ങനെയാണെങ്കിൽ കേസ് പോസ്കോ പരിധിയിൽ വരുന്നതായിരിക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതുവരെ പെൺകുട്ടിയുടെ വീട്ടുകാർ പരാതിയൊന്നും നൽകിയിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പോലീസ് പെൺകുട്ടിയുടേയും കുടുംബത്തിന്റേയും മൊഴി ഉടൻ രേഖപ്പെടുത്തും.












Click it and Unblock the Notifications