കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ 18 പേർക്ക് കൊവിഡ്: 11 പേർക്ക് രോഗമുക്തി: ആറ് സിഐഎസ്എഫ് ജവാന്മാർക്കും രോഗം!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ട് ആറ് സിഐഎസ്എഫ് ജവാൻമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിനിടെ കണ്ണൂർ ജില്ലയില്‍ പുതുതായി 18 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു. ഇതിൽ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഒരാള്‍ ദില്ലിയിൽ നിന്നും എത്തിയവരാണ്.

കൊല്ലം ആശങ്കയുടെ നടുവിൽ, 23 പേർക്ക് കൂടി കൊവിഡ്, ഏക ആശ്വാസം സമ്പർക്ക കേസുകൾ ഇല്ലാത്തത്കൊല്ലം ആശങ്കയുടെ നടുവിൽ, 23 പേർക്ക് കൂടി കൊവിഡ്, ഏക ആശ്വാസം സമ്പർക്ക കേസുകൾ ഇല്ലാത്തത്

Recommended Video

cmsvideo
POSITIVE STORY; കോവിഡ് ബാധിച്ച് മരിച്ച ഇരിട്ടി സ്വദേശിയുടെ ബന്ധുക്കൾ കോവിഡ് രോഗം ഭേദമായി ആശുപത്രി വിട്ടു

സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ബാക്കിയുള്ള ആറു പേര്‍. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 11 പേര്‍ പുതുതായി രോഗമുക്തരായി. കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11-ന് റിയാദില്‍ നിന്നുള്ള ജെ9 1405 വിമാനത്തിലെത്തിയ മയ്യില്‍ സ്വദേശി 62കാരന്‍, 19-ന് ദുബൈയില്‍ നിന്നുള്ള ഐ.എക്സ് 1746 വിമാനത്തിലെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 34കാരന്‍, 24-ന് ഒമാനില്‍ നിന്നുള്ള 6ഇ 8704 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 28കാരി, 26-ന് ദുബൈയില്‍ നിന്നുള്ള എസ്.സെഡ് 4717 വിമാനത്തിലെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 65കാരി, അതേ ദിവസം ഖത്തറില്‍ നിന്നുള്ള 6ഇ 9381 വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശി 34കാരന്‍, 30-ന് ഒമാനില്‍ നിന്നുള്ള ഒ.വി 1682 വിമാനത്തിലെത്തിയ തളിപ്പറമ്പ് സ്വദേശി 42കാരന്‍ എന്നിവർക്ക് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

corona1-158317

വിമാനത്താവളം വഴി ജൂണ്‍ 18-ന് ഷാര്‍ജയില്‍ നിന്നുള്ള എസ്.ജി 9024 വിമാനത്തിലെത്തിയ പെരളശ്ശേരി സ്വദേശി 42കാരന്‍, 19-ന് ഒമാനില്‍ നിന്നുള്ള എം.വൈ 2291 വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശി 43കാരന്‍, 24ന് ബഹറിനില്‍ നിന്നുള്ള ഗള്‍ഫ് എയര്‍ 7274 വിമാനത്തിലെത്തിയ കോളയാട് സ്വദേശി 31കാരന്‍, ജൂലൈ ഒന്നിന് അബുദാബിയില്‍ നിന്നുള്ള ഐ.എക്സ് 1715 വിമാനത്തിലെത്തിയ മുംബൈ സ്വദേശിയായ വിമാന ജീവനക്കാരന്‍ 30കാരന്‍, കൊച്ചി വിമാനത്താവളം വഴി ജൂണ്‍ 10-ന് ദുബായില്‍ നിന്നുള്ള ഇ.കെ 9834 വിമാനത്തിലെത്തിയ പിണറായി സ്വദേശി 38കാരന്‍ എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവര്‍.

പെരിങ്ങോം സ്വദേശി 36കാരന്‍ ജൂണ്‍ 21-ന് മംഗള എക്സ്പ്രസിലാണ് ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലെത്തിയത്. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരില്‍ മൂന്ന് കേരള സ്വദേശികള്‍ക്കും ആസാം, മധ്യപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരാള്‍ക്കു വീതവുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 525 ആയി. ഇവരില്‍ 309 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുട്ടം സ്വദേശി 26കാരി, കടന്നപ്പള്ളി സ്വദേശി 55കാരന്‍, മുഴപ്പിലങ്ങാട് സ്വദേശി 49കാരി, എരമം കുറ്റൂര്‍ സ്വദേശി 43കാരി, മാട്ടൂല്‍ സ്വദേശി 40കാരന്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശി 63കാരന്‍, കണിച്ചാര്‍ സ്വദേശി 65കാരി, കൊളശ്ശേരി സ്വദേശി 58കാരന്‍, ചൊക്ലി സ്വദേശി 45കാരന്‍, മുണ്ടേരി സ്വദേശി 49കാരന്‍, എട്ടിക്കുളം സ്വദേശി 44കാരന്‍ എന്നിവരാണ് ഇന്നലെ ഡിസ്ചാര്‍ജ് ആയത്.

നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22609 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 75 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 23 പേരും, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 277 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 44 പേരും, കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ നാലു പേരും, ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ മൂന്നു പേരും, വീടുകളില്‍ 22183 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 15685 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 14749 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 13835 എണ്ണം നെഗറ്റീവാണ്. 936 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്നും കലക്ടർ ടി.വി.സുഭാഷ് അറിയിച്ചു.

English summary
18 New coronavirus cases in Kannur today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X