Get Updates
Get notified of breaking news, exclusive insights, and must-see stories!

16കാരിയെ നിരന്തരം ലൈംഗീക പീഡനത്തിനിരയാക്കി; തളിപ്പറമ്പിൽ 18കാരി അറസ്റ്റിൽ, സൗഹൃദം മുതലെടുത്ത് ലൈംഗീക ചൂഷണം!!

കണ്ണൂർ: പതിനാറുകാരിയായ വിദ്യാർത്ഥിനിയെ നിരന്തരം ലൈംഗിക പീഢനത്തിനിരയാക്കിയ 18 കാരിയായ യുവതിക്കെതിരെ പോക്സോനിയ മപ്രകാരം പൊലിസ് കേസെടുത്തു. കണ്ണർ ജില്ലയിലെ തളിപ്പറമ്പ് പട്ടുവത്താണ് സംഭവം. തളിപ്പറമ്പ് പൊലിസാണ് കേസെടുത്തത്. കുട്ടിയുമായുള്ള സൗഹൃദം മുതലെടുത്തു യുവതി പലയിടങ്ങളിലും വെച്ച് പീഢിപ്പിക്കുകയായിരുന്നു.

ഗത്യന്തരമില്ലാതെ വിദ്യാർത്ഥിനി ഈ കാര്യം ബന്ധുക്കളോട് പറയുകയായിരുന്നു. ഇവരുടെ നിർദ്ദേശ പ്രകാരമാണ് വിദ്യാർത്ഥിനി പൊലിസിൽ പരാതി നൽകിയത്. തളിപ്പറമ്പ് നഗരസഭാ പരിധിയിൽ താമസിക്കുന്ന യുവതി കഴിഞ്ഞ ഏപ്രിലിൽ മുതലാണ് വിദ്യാർത്ഥിനിയുമായി അടുക്കുന്നത്. പിന്നീട് ഇവർ പരിചയം മുതലെടുത്ത് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.

Molest

പിന്നീട് പലപ്പോഴായി നിര്‍ബന്ധിച്ചതോടെ പെണ്‍കുട്ടി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പരാതി പൊലിസ് വിശദമായി പരിശോധിച്ചു വരികയാണ്. പ്രതിയായ യുവതിയെ ഉടൻ വിളിച്ചു വരുത്തി അറസ്റ്റുചെയ്യുമെന്നാണ് സൂചന. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+