Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ സ്ഥിതി ഗുരുതരം.19 പേർക്ക് കൂടി കൊറോണ വൈറസ് ബാധ

കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ സ്ഥിതി ഗുരുതരമായി കൊണ്ട് 19 പേര്‍ക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ 12 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഏഴുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന ഏഴുപേര്‍ രോഗമുക്തരായി.

തിരുവനന്തപുരം വിമാനത്താവളം വഴി ജൂണ്‍ 18-ന് നൈജീരിയയില്‍ നിന്ന് എ.ഐ 1906 വിമാനത്തിലെത്തിയ പിണറായി സ്വദേശി 37കാരന്‍, കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 24-ന് കുവൈറ്റില്‍ നിന്നും ജെ 1415 വിമാനത്തിലെത്തിയ വാരം സ്വദേശി 63കാരന്‍, ജൂണ്‍ 26-ന് ഖത്തറില്‍ നിന്ന് ജി.ഇ 9750 വിമാനത്തിലെത്തിയ പടിയൂര്‍ സ്വദേശി 46കാരന്‍, ജൂലൈ 3-ന് സൗദി അറേബ്യയില്‍ നിന്ന് ഐ.എക്‌സ് 1930 വിമാനത്തിലെത്തിയ പരിയാരം സ്വദേശി 40കാരന്‍, അന്നേ ദിവസം ഖത്തറില്‍ നിന്ന് എത്തിയ ജി8 7241 വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശി 36കാരന്‍ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

corona5-158433

ദമാമില്‍ നിന്ന് എഐ 1930 വിമാനത്തിലെത്തിയ മട്ടന്നൂര്‍ സ്വദേശി ഒമ്പത് വയസുകാരന്‍, ജൂലൈ 4-ന് ഖത്തറില്‍ നിന്ന് 6ഇ 9750 വിമാനത്തിലെത്തിയ ഏഴോം സ്വദേശി 33കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 20-ന് അബുദാബിയില്‍ നിന്ന് എസ്.ജി 9004 വിമാനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 25കാരന്‍, ജൂലൈ 3-ന് സൗദി അറേബ്യയില്‍ നിന്ന് എക്‌സ്വൈ 345 വിമാനത്തിലെത്തിയ മലപ്പട്ടം സ്വദേശി 36കാരന്‍, ജൂലൈ 3-ന് റിയാദില്‍ നിന്ന് എക്‌സ്.വൈ 345 വിമാനത്തിലെത്തിയ കൊളച്ചേരി സ്വദേശി 4 വയസുകാരി എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

ബഹറിനില്‍ നിന്ന് ജൂലൈ 3-ന് ഐ.എക്‌സ് 1376 വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശി 47കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 19-ന് ദുബൈയില്‍ നിന്ന് ജി9 0408 വിമാനത്തിലെത്തിയ പടിയൂര്‍ സ്വദേശി 22കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍. കണ്ണൂര്‍ വിമാനത്താളം വഴി ജൂലൈ 1-ന് ഹൈദരാബാദില്‍ നിന്ന് 6ഇ 7225 വിമാനത്തിലെത്തിയ വേങ്ങാട് സ്വദേശി 40കാരി, അന്നേ ദിവസം ബസ് മാര്‍ഗം ബാംഗ്ലൂരില്‍ നിന്നും എത്തിയ ചെമ്പിലോട് സ്വദേശി 30കാരന്‍ എന്നിവർക്കും കണ്ണൂരിൽ രോഗം സ്ഥിരീകരിച്ചു.

ജൂലൈ 3-ന് കാര്‍ മാര്‍ഗം ബാംഗ്ലൂരില്‍ നിന്ന് എത്തിയ കൂടാളി സ്വദേശി 34കാരന്‍, ജൂലൈ 2-ന് മംഗലാപുരത്തു നിന്ന് എത്തിയ കാങ്കോല്‍ ആലപ്പടമ്പ സ്വദേശി 29കാരി, ജൂലൈ 5-ന് മൈസൂരില്‍ നിന്ന് എത്തിയ ചമ്പാട് സ്വദേശി 43കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍. സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ ഒഡിഷ സ്വദേശി 35കാരന്‍, ഡിഎസ്സി ഉദ്യോഗസ്ഥന്‍ പഞ്ചാബ് സ്വദേശി 46കാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 615 ആയി. ഇവരില്‍ 346 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ആലക്കോട് സ്വദേശി 36കാരന്‍, കടമ്പൂര്‍ സ്വദേശി 42കാരന്‍, കൂത്തുപറമ്പ് സ്വദേശി 38കാരി, കോളയാട് സ്വദേശികളായ 30കാരന്‍, 50കാരന്‍, കോട്ടയം മലബാര്‍ സ്വദേശി 32കാരന്‍, സി ഐ എസ് എഫ് ഉദ്യോഗസ്ഥനായ 27കാരന്‍ എന്നിവരാണ് ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടത്.

നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 24782 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 59 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 25 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 294 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 36 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 22 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ മൂന്നു പേരും വീടുകളില്‍ 24356 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 16808 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 16285 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 15259 എണ്ണം നെഗറ്റീവാണ്. 523 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്നും കലക്ടർ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+