കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത്; കടത്തിയത് മിക്സിയിൽ, പിടിച്ചെടുത്തത് 2.8 കിലോ സ്വർണ്ണം!!

  • By Desk
Google Oneindia Malayalam News

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വവിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം കടത്താന്‍ ശ്രമം. മസ്‌കറ്റില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തിയ സ്വര്‍ണ്ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ മസ്‌കറ്റില്‍ നിന്ന് 3.15 ന് കണ്ണൂരില്‍ എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരനായ കോഴിക്കോട് കല്ലാച്ചി സ്വദേശി മുഹമ്മദ് സാദ്ദിഖില്‍ നിന്നാണ് 2.8 കിലോ സ്വര്‍ണം പിടിച്ചെടുത്തത്. മിക്‌സിക്ക് അകത്തു വെച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

<strong>പ്രിയങ്കാഗാന്ധി ശനിയാഴ്ച വയനാട്ടില്‍: മാനന്തവാടിയില്‍ പൊതുസമ്മേളനത്തിലും, പുല്‍പ്പള്ളിയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന കര്‍ഷകസംഗമത്തിലും പങ്കെടുക്കും</strong>പ്രിയങ്കാഗാന്ധി ശനിയാഴ്ച വയനാട്ടില്‍: മാനന്തവാടിയില്‍ പൊതുസമ്മേളനത്തിലും, പുല്‍പ്പള്ളിയില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന കര്‍ഷകസംഗമത്തിലും പങ്കെടുക്കും

കസ്റ്റംസ് അസി. കമീഷണര്‍ ഒ പ്രദീപന്‍, സൂപ്രണ്ടുമാരായ സന്തോഷ് കുമാര്‍, രതീഷ്, വിവേക്, ഇന്‍സ്‌പെക്ടര്‍മാരായ ഹാരിസ്, പാസ്വാന്‍, കൃഷ്ണകുമാര്‍, അശോകന്‍, ഹവീല്‍ദാര്‍മാരായ ശ്രീജ, സുമാവതി എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്. ഈക്കഴിഞ്ഞ മാസത്തിലാണ് വന്‍ സ്വര്‍ണ്ണക്കടത്ത് കണ്ണൂര്‍ വിമാനത്താവളത്തില്‍ നടന്നത്.

Gold

ഇതോടെ അഞ്ചാം തവണയാണ് ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണ്ണ കടത്ത് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസും പൊലിസും ചേര്‍ന്നാ പിടികൂടുന്നത്. പ്രവര്‍ത്തനമാരംഭിച്ചു ആറുമാസങ്ങള്‍ തികയുന്നതിനിടെ രാജ്യാന്തര സ്വര്‍ണ്ണക്കടത്തുകാരുടെ പ്രീയ വിമാനത്താവളമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം മാറിയിരിക്കുകയാണ്. കോഴിക്കോട്, നാദാപുരം,കാസര്‍കോട്,കുടക് സ്വദേശികളാണ് സ്വര്‍ണ്ണക്കടത്തുകാരില്‍ കൂടുതലും.

ഇപ്പോള്‍ പിടിയിലായ മുഹമ്മദ് സാദിഖ് വന്‍കിട സ്വര്‍ണ്ണക്കടത്തുമാഫിയയുടെ കാരിയറാണെന്നു സംശയിക്കുന്നു. സംസ്ഥാനത്തെ ചില പ്രമുഖജ്വല്ലറികളിലേക്കാണ് ഇയാള്‍ സ്വര്‍ണ്ണമെത്തിക്കുന്നതാെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച സൂചന. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

English summary
2.8 kg gold seized in Kannur International Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X