സിബിഐ ചമഞ്ഞ് കണ്ണൂര്‍ സ്വദേശിയില്‍ നിന്നും 13 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കള്ളക്കേസില്‍ കുടുക്കി അറസ്റ്റുചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കണ്ണൂര്‍ ചാലാട് സ്വദേശിയായ പ്രവാസി യില്‍ നിന്നും 13 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലെ പ്രതികളായ ഓണ്‍ലൈന്‍ തട്ടിപ്പു സംഘം അറസ്റ്റില്‍. തൃശൂര്‍ ശാന്തിനഗര്‍ പള്ളി വളപ്പില്‍ ഹൗസിലെ ജിതിന് ദാസ് (20), ആലപ്പുഴ സക്കറിയ വാര്‍ഡിലെ യാഫിപുരയിടം ഹൗസിലെ ഇര്ഫാന് ഇഖ്ബാല്‍ (23) എന്നിവരെയാണ് എസിപി ടികെ രത്നകുമാറിന്റെ നിര്‍ദ്ദേശപ്രകാശം അന്വേഷണ ഉദ്യോഗസ്ഥനായ ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.
ഏറണാകുളം ജില്ലയില്‍ വച്ചാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ പരാതിക്കാരനെ ഓണ്‍ലൈന്‍ വീഡിയോ കോള്‍ വഴി വെര്‍ച്ച്വല്‍ അറസ്റ്റ് നടത്തിയതായി ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. ഓഗസ്റ്റ് ആറുമുതല്‍ എട്ടുവരെയുള്ള ദിവസങ്ങളിലായി നടന്ന തട്ടിപ്പില്‍ പരാതിക്കാരനായ ചാലാട് സ്വദേശിക്ക് 12,91000 രൂപയാണ് നഷ്ടമായത്. ഇതേ തുടര്‍ന്നാണ് പൊലിസില്‍ പരാതി നല്‍കിയത്.

അനധികൃത കള്ളപ്പണ ഇടപാടും രാജ്യവിരുദ്ധമായ വിദേശബന്ധങ്ങളും ആരോപിച്ചായിരുന്നു ഭീഷണി. ഇതിനായി ഇവര്‍ വീഡിയോ ദൃശ്യങ്ങളാല്‍ സിബിഐ ഓഫിസിന്റെ നെയിം ബോര്‍ഡും ചിഹ്നങ്ങളും ഉപയോഗിച്ചിരുന്നു. ചില വ്യാജ പൊലിസ് ഉദ്യോഗസ്ഥരുടെ 'ഫോട്ടോകളും കാണിച്ചിരുന്നു. രാജ്യാന്തര ബന്ധങ്ങളുള്ള കളള പണസംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഭീഷണി മുഴക്കിയിരുന്നത്.
അറസ്റ്റില്‍ നിന്നും ഒഴിവാക്കാനാണ് കൈക്കൂലിയായി പണം ആവശ്യപ്പെട്ടിരുന്നത്. പ്രതികള്‍ക്കെതിരെയുള്ള തുടരന്വേഷണം കണ്ണൂര്‍ സൈബര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. വ്യാജ കോളുകളില്‍ ബാങ്ക് ഇടപാടുകാര്‍ വഞ്ചിതരാവരുതെന്ന് കണ്ണൂര്‍ സൈബര്‍ പൊലിസ് അറിയിച്ചു. പ്രതികള്‍ക്ക് ഉത്തരേന്ത്യന്‍ ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് കണ്ണൂര്‍ സൈബര്‍ പോലീസ് അറിയിച്ചു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications