Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഷ്ടിച്ച സ്‌കൂട്ടറില്‍ സഞ്ചരിച്ച് വയോധികയുടെ മാല കവര്‍ന്ന കേസില്‍ രണ്ടുപേര്‍ റിമാന്‍ഡില്‍

കണ്ണൂര്‍: കാസര്‍കോട് നിന്നും മോഷ്ടിച്ച സ്‌കൂട്ടറില്‍ സഞ്ചരിച്ച് പയ്യാമ്പലം ബീച്ചിലെത്തിയ വിനോദ സഞ്ചാരിയായ മൈസൂര്‍ സ്വദേശിനിയായ വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതികള്‍ കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പിടിയില്‍. ഇവരെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പയ്യാമ്പലം ബീച്ചില്‍ നിന്നും കഴിഞ്ഞ ഡിസംബര്‍ പത്തിന് കര്‍ണാടകയിലെ മൈസൂര്‍ സ്വദേശിനിയായ വയോധികയായ സ്ത്രീയുടെ സ്വര്‍ണ മാല പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതികളാണ് അറസ്റ്റിലായത്.

വയനാട് മീനങ്ങാടി പൊലീസിന്റെ സഹായത്തോടെ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ബിനുമോഹനും പൊലീസ് സംഘവുമാണ് പ്രതികളെ പിടികൂടിയത്. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് മോഷ്ടിച്ച സ്‌കൂട്ടറില്‍ സഞ്ചരിച്ചാണ് ഇവര്‍ സ്വര്‍ണമാല മോഷ്ടിച്ചത്. കണ്ണൂര്‍ ടൗണ്‍ പോലീസ് സിസിടിവിയും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്കും സഞ്ചരിച്ച വാഹനത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിച്ചത്.

kannur

ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചേര്‍ന്നത്. വളപട്ടണം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പാലോട്ടു വയലിലെ ജസ്‌ന മന്‍സില്‍ കെ.എന്‍ നിബ്രാസ് (27) തോട്ടട മുബാറഖ് മന്‍സിലില്‍ മുഹമ്മദ് താഹ (21) എന്നിവരാണ് പിടിയിലായത്. നിബ്രാസിനെതിരെ മൂന്ന് കവര്‍ച്ചാ കേസ് ഉള്‍പ്പെടെ ആറ് കേസുകളും താഹക്ക് ഏഴ് കളവ് കേസ് ഉള്‍പ്പെടെ ഒമ്പത് കേസുകളും നിലവിലുണ്ടെന്നും കണ്ണൂര്‍ ടൗണ്‍ സിഐ ബിനു മോഹന്‍ അറിയിച്ചു.

കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ സിഐ ബിനു മോഹന്‍, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ഷമീല്‍, സവ്യസച്ചി, അജയന്‍, എ എസ് ഐ രഞ്ജിത്ത്, എസ് സി പി ഒമാരായ ഷൈജു, രാജേഷ്, സി പി ഒമാരായ നാസര്‍, ഷിനോജ്, റമീസ്, സനൂപ്, ബാബുമണി, സുഗേഷ് എന്നി പോലീസ് ഉദ്യോഗസ്ഥരാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ഇതിനിടെ നുറുകണക്കിന് വിനോദ സഞ്ചാരികളെത്തുന്ന പയ്യാമ്പലം ബീച്ചില്‍ സുരക്ഷ ശക്തമാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സ്ഥിരം എയ്ഡ് പോസ്റ്റുണ്ടായിട്ടും ആവശ്യത്തിന് പൊലീസുകാരെ തിരക്കേറിയ സമയങ്ങളില്‍ നിയോഗിക്കാറില്ലെന്ന് വിനോദ സഞ്ചാരികള്‍ പറഞ്ഞു. നേരത്തെ പയ്യാമ്പലം കേന്ദ്രീകരിച്ചു മയക്കുമരുന്ന് ലഹരി മാഫിയ പിടിമുറുക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+