Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ ഒറ്റദിവസം 400 കടന്ന് കൊവിഡ് ബാധിതർ: 20 ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധ!!

കണ്ണുർ: ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. നാനൂറിലേറെപ്പേർക്കാണ് ജില്ലയിൽ കൊവിഡ് ബാധിച്ചിട്ടുള്ളത്. ജില്ലയില്‍ 406 പേര്‍ക്കാണ് പുതിയ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 351 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറുപേര്‍ വിദേശത്തു നിന്നും 29 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 20 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 9036 ആയി. ഇവരില്‍ 426 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 5721 ആയി. കൊവിഡ് ബാധിച്ച് മരിച്ച 40 പേര്‍ ഉള്‍പ്പെടെ 75 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1970 പേര്‍ വീടുകളിലും ബാക്കി 864 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

coronavirus3-

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14478 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 225 പേരും, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 237 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 69 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 39 പേരും, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 26 പേരും, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 25 പേരും, എ.കെ.ജി ആശുപത്രിയില്‍ 33 പേരും ജിം കെയര്‍ ആശുപത്രിയില്‍ 46 പേരുംസ ടെലി ആശുപത്രിയില്‍ എട്ട് പേരുംസ ചെറുകുന്ന് എസ്,എം.ഡി.പിയില്‍ രണ്ട് പേരും, ആര്‍മി ആശുപത്രിയില്‍ രണ്ട് പേരും, നാവിയില്‍ രണ്ട് പേരും, ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

ജോസ് ഗിരിയില്‍ ആറ് പേരും കരിതാസില്‍ ഒരാളും തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ നാല് പേരും തളിപ്പറമ്പ് കോപ്പറേറ്റീവ് ആശുപത്രിയില്‍ നാല് പേരും എം.സി.സി യില്‍ എട്ട് പേരും കൊയിലിയില്‍ അഞ്ച് പേരും ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും മിഷന്‍ ആശുപത്രിയില്‍ ഒരാളും ശ്രീചന്ദ് ആശുപത്രിയില്‍ അഞ്ച് പേരും ആശിര്‍വാദില്‍ രണ്ട് പേരും മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയില്‍ രണ്ട് പേരും സ്പെഷ്യലിറ്റിയില്‍ ഒരാളും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 336 പേരും വീടുകളില്‍ 13386 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 113463 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 112780 എണ്ണത്തിന്റെ ഫലം വന്നു. 683 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+