Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 413 പേർക്ക് കൂടി കൊ വിഡ്: 20 ആരോഗ്യ പ്രവർത്തകർക്കു കൂടി രോഗബാധ

കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ 413 പേര്‍ക്ക് കൂടി പുതുതായികൊവിഡ് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. 375 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചുപേര്‍ വിദേശത്തു നിന്നും 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 20 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 17080 ആയി. ഇവരില്‍ 350 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 10645 ആയി. കൊവിഡ് ബാധിച്ച് മരിച്ച 61 പേര്‍ ഉള്‍പ്പെടെ 140 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 5882 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4784 പേര്‍ വീടുകളിലും ബാക്കി 1098 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

corona336-159

അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 188, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 174, തലശ്ശേരി ജനറല്‍ ആശുപത്രി- 51, കണ്ണൂര്‍ ജില്ലാ ആശുപത്രി- 69, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 20, ചെറുകുന്ന് എസ്.എം.ഡി.പി- 13, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 23, എ.കെ.ജി ആശുപത്രി- 25, ധനലക്ഷ്മി- 10, ശ്രീചന്ദ് ആശുപത്രി- 5, സി.ആര്‍.പി.എഫ്- 1, ജിം കെയര്‍- 66, ആര്‍മി ആശുപത്രി- 2, നേവി- 14, ലൂര്‍ദ്- 5, ജോസ്ഗിരി- 9, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 9, എം.സി.സി- 3, തളിപ്പറമ്പ് ടി.എച്ച് -3, പയ്യന്നൂര്‍ ടി.എച്ച് -1, ആശിര്‍വാദ് -2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി- 1 പേരും നിരീക്ഷണത്തിലുള്ളത്.

സ്‌പെഷ്യാലിറ്റി- 3, മിഷന്‍ ആശുപത്രി- 2, പയ്യന്നൂര്‍ സഹകരണ ആശുപത്രി- 1, അനാമായ ആശുപത്രി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 344. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായി 49 പേരും ചികിത്സയിലുണ്ട്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16460 പേരാണ്. ഇതില്‍ 15357 പേര്‍ വീടുകളിലും 1103 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 159593 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 158910 എണ്ണത്തിന്റെ ഫലം വന്നു. 683 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ജില്ലാ കലക്ടർ ടി.വി സുഭാഷ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+