16 കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; കണ്ണൂരിൽ 20 കാരൻ അറസ്റ്റിൽ
കണ്ണൂർ; പ്രണയം നടിച്ച് 16 കാരിയെ തട്ടിക്കൊണ്ട് പോയി സംസ്ഥാനത്തിന് പുറത്ത് വിവിധ ഇടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച 20 കാരൻ അറസ്റ്റിൽ. കടൂർ നിരന്തോടിലെ അഷിത്ത് പാലി (20)നെയാണ് അറസ്റ്റ് ചെയ്തത്. കർണാടകയിൽ വെച്ചായിരുന്നു വളപട്ടണം പോലീസ് ഇൻസ്പെക്ടർ എം കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.
10 മാസം മുൻപാണ് ഇയാൾ 16 കാരിയുമായി മുങ്ങിയത്. തുടർന്ന് ഇയാളുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തിയിരുന്നു. ചെന്നൈ, കോടമ്പാക്കം, ബെംഗളൂരു, പളനി, ഗുരുവായൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പോലീസ് പാലിക്കായി അന്വേഷണം നടത്തി. എന്നാൽ കണ്ടെത്താനായില്ല. ഇതോടെ ഇയാളുടെ കുടുംബക്കാരുടെ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

Recommended Video
സൈബർ സെല്ലിന്റെ സഹായത്തോടെ രണ്ടരലക്ഷം ഫോൺ കോളുകളായിരുന്നു അന്വേഷണ സംഘം പരിശോധിച്ചത്. അഷിത്തിന്റെ അച്ഛന് ആന്ധ്രാപ്രദേശിൽ നിന്ന് വന്ന ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരേയും കുറിച്ച് സൂചന ലഭിച്ചത്. കർണാടകയിലെ നൂചി ഗ്രാമത്തിൽ റബ്ബർ തോട്ടത്തിൽ ജോലിയെടുത്ത് കഴിയുകയായിരുന്നു ഇയാൾ.
അഷിത്തിന്റെ കുടുംബത്തിന്റെ അറിവോടെയാണ് പെൺകുട്ടിയുമായി ഇയാൾ ഒളിവിൽ കഴിഞ്ഞതെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ അഷിത്തിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അന്വേഷണ സംഘം കൊവിഡ് ടെസ്റ്റ് നടക്കി ക്വാറന്റീനിൽ കഴിയുകയാണ്.












Click it and Unblock the Notifications