കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറു പേർക്ക് പുതുജീവൻ നൽകിയ വിഷ്ണുവിന് നാടിൻ്റെ യാത്രാമൊഴി

Google Oneindia Malayalam News

കൂത്തുപറമ്പ്: ബെംഗ്‌ളൂരുവില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട വിഷ്ണുവിന് നാടിന്റെ യാത്രാമൊഴി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ശനിയാഴ്ച വൈകുന്നേരം 3:30 ഓടെയാണ് വിഷ്ണുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. തുടര്‍ന്ന് തൃക്കണ്ണാപുരം ഗ്രാമീണ വായനശാല പരിസരത്ത് പൊതുദര്‍ശനത്തിന് വച്ചു. നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേരാണ് വിഷ്ണുവിന്റെ ചേതനയറ്റ ശരീരം അവസനമായി ഒരു നോക്ക് കണ്ട് അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയത്.

പൊതുദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. തുടര്‍ന്ന് മൃതദേഹം വൈകുന്നേരം 4 മണിയോടെ വലിയ വെളിച്ചം ശാന്തിവനം വാതക ശ്മശാനത്തില്‍ സംസ്‌കരിച്ചു. കഴിഞ്ഞ ദിവസം ബംഗളുരുവില്‍ വച്ച് വിഷ്ണു സഞ്ചരിച്ച ബൈക്കും മറ്റൊരും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് ഇരുപത്തിയൊന്നുകാരനായ വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ ബംഗളുരുവിലെ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിഷ്ണുവിന്റെ മസ്തിഷക മരണം ഇതിനകം തന്നെ സംഭവിച്ചിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

KANNUR1

ഇതോടെയാണ് മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശസ്ത്രക്രിയയിലൂടെ ഹൃദയം, കണ്ണ്, കിഡ്‌നി, കരള്‍ എന്നീ അവയവങ്ങള്‍ ദാനം ചെയ്യുകയായിരുന്നു. തൃക്കണ്ണാപുരത്തെ നന്ദനത്തില്‍ സുനില്‍ കുമാര്‍- ജിഷ ദമ്പതികളുടെ മകനാണ് വിഷ്ണു. കൃഷ്ണ പ്രിയ സഹോദരിയാണ്. ജിഷ്ണുവിന്റെ മരണത്തോടെ സര്‍ക്കാര്‍ മൃതസജ്ജീനവനി പദ്ധതിയിലൂടെ ആറു പേര്‍ക്കാണ് പുതുജീവിതം സാധ്യമായത്.

അലവലാതി പരാമര്‍ശം വേണ്ടായിരുന്നു; ഗണേശ് കുമാറിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനഅലവലാതി പരാമര്‍ശം വേണ്ടായിരുന്നു; ഗണേശ് കുമാറിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന

English summary
21 year old boy's organ donated to six people after his death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X