Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 219 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ: ആശുപത്രികളില്‍ ചികിത്സയിലുള്ളത് 1955 പേര്‍!!

കണ്ണൂര്‍: സമൂഹ വ്യാപനത്തെ തുടർന്ന് കണ്ണൂരിൽ കൊവിഡ് പോസറ്റീവ് കേസുകൾ കൂടുന്നു. ജില്ലയില്‍ 256 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 219 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 17 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 5621 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 60 പേരടക്കം 3624 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 34 പേര്‍ ഉള്‍പ്പെടെ 42 പേര്‍ മരണപ്പെട്ടു. ബാക്കി 1955 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13827 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 402 പേരും, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 237 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 67 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 50 പേരും, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 28 പേരും, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 15 പേരും, എ.കെ.ജി ആശുപത്രിയില്‍ 30 പേരും, ജിം കെയര്‍ ആശുപത്രിയില്‍ 66 പേരും, ടെലി ആശുപത്രിയില്‍ ഒരാളും, ചെറുകുന്ന് എസ്.എം.ഡി.പിയില്‍ രണ്ട് പേരും, ആര്‍മി ആശുപത്രിയില്‍ മൂന്ന് പേരും, ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും രോഗം സ്ഥിരീകരിച്ചത്.

corona00-1585317

സി.ആര്‍.പി.എഫ് ക്യാമ്പില്‍ അഞ്ച് പേരും, ജോസ് ഗിരിയില്‍ നാല് പേരും, കരിതാസില്‍ ഒരാളും, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ നാല് പേരും, ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും, മിഷന്‍ ആശുപത്രിയില്‍ ഒരാളും, ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 483 പേരും, വീടുകളില്‍ 12424 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 86441 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 85803 എണ്ണത്തിന്റെ ഫലം വന്നു. 638 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്നു ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.ഇതിനിടെ കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 60 പേര്‍ കൂടി പുതുതായി രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.

ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 3624 ആയി. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 20 പേരും എം.ഐ.ടി ഡി.സി.ടി.സിയില്‍ നിന്ന് 13 പേരും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് ഏഴ് പേരുമാണ് രോഗമുക്തരായത്. നെട്ടൂര്‍ സി.എഫ്.എല്‍.ടി.സി, പ്രീമെട്രിക് സി.എഫ്.എല്‍.ടി.സി തലശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് ആറ് പേര്‍ വീതവും ആയുര്‍വേദ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് മൂന്ന് പേരും രോഗമുക്തി നേടി. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് രണ്ട് പേരും തലശ്ശേരി ജനറല്‍ ആശുപത്രി, കണ്ണൂര്‍ മിംസ്, സി.എഫ്.എല്‍.ടി.സി പാലയാട് എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+