Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 194 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്: ജില്ലയിൽ 222 പേർക്ക് കൊവിഡ്

കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ പുതുതായി 222 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 194 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടുപേര്‍ വിദേശത്തു നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 14 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 7566 ആയി. ഇവരില്‍ 93 പേര്‍ പുതുതായി രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 4738 ആയി. കൊവിഡ് ബാധിച്ച് മരിച്ച 36 പേര്‍ ഉള്‍പ്പെടെ 72 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു.

ഹോം ഐസൊലേഷനില്‍ 1812 പേര്‍ ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1812 പേര്‍ വീടുകളിലും ബാക്കി 722 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. നിരീക്ഷണം കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15315 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 245 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 198 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 51 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 41 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 29 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 23 പേരും എ കെ ജി ആശുപത്രിയില്‍ 35 പേരും ജിം കെയര്‍ ആശുപത്രിയില്‍ 59 പേരും ടെലി ആശുപത്രിയില്‍ എട്ട് പേരും ചെറുകുന്ന് എസ് എം ഡി പിയില്‍ രണ്ട് പേരും ആര്‍മി ആശുപത്രിയില്‍ രണ്ട് പേരും നാവിയില്‍ ഒരാളും ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും സി ആര്‍ പി എഫ് ക്യാമ്പില്‍ അഞ്ച് പേരും നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നുണ്ട്.

 coran-093-

ജോസ് ഗിരിയില്‍ നാല് അഞ്ച് കരിതാസില്‍ ഒരാളും തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ നാല് പേരും തളിപ്പറമ്പ് കോപ്പറേറ്റീവ് ആശുപത്രിയില്‍ അഞ്ച് പേരും എം സി സി യില്‍ അഞ്ച് പേരും കൊയിലിയില്‍ മൂന്ന് പേരും ധനലക്ഷ്മി ആശുപത്രിയില്‍ നാല് പേരും മിഷന്‍ ആശുപത്രിയില്‍ ഒരാളും ശ്രീചന്ദ് ആശുപത്രിയില്‍ ഒരാളും ആശിര്‍വാദില്‍ ഒരാളും സ്പെഷ്യലിറ്റിയില്‍ രണ്ട് പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 231 പേരും വീടുകളില്‍ 14324 പേരുമാണ് നിരീക്ഷണത്തിലുള്ളത്. പരിശോധന ജില്ലയില്‍ നിന്ന് ഇതുവരെ 102226 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 101700 എണ്ണത്തിന്റെ ഫലം വന്നു. 526 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+