23 സി.ഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ്: കണ്ണൂർ ആശങ്കയിൽ
കണ്ണൂര്‍: കണ്ണൂർ ജില്ലയിൽ കൊവിഡ് കേസുകൾ വർധിക്കുന്നത് ആശങ്ക പരത്തുന്നു. കണ്ണുർ വിമാനത്താവളത്തിലേക്ക് പ്രവാസി മലയാളികൾ കൂടുതലായി വന്നിറങ്ങുന്ന സാഹചര്യത്തിൽ വിമാന താവള ജീവനക്കാർ രോഗ ഭീഷണിയിലാണ്. കണ്ണൂർ ജില്ലയില്‍ പുതുതായി 23 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മറ്റു മൂന്നുപേര്‍ വിദേശത്തു നിന്നു വന്നവരാണ്.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 20-ന് മസ്‌കറ്റില്‍ നിന്ന് ഒ.വി 1426 വിമാനത്തിലെത്തിയ എരമം കുറ്റൂര്‍ സ്വദേശി 39കാരന്‍, 24-ന് കുവൈറ്റില്‍ നിന്ന് ജെ 9 1415 വിമാനത്തിലെത്തിയ ഏഴോം മൂന്നാംപീടിക സ്വദേശി 43കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11-ന് കുവൈറ്റില്‍ നിന്ന് ജെ 9 405 വിമാനത്തിലെത്തിയ ചിറക്കല്‍ സ്വദേശി 44കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍. കേരളത്തില്‍ നിന്നുള്ള ഏഴുപേര്‍, ഉത്തര്‍പ്രദേശ് സ്വദേശികളായ അഞ്ചുപേര്‍, തമിഴ്നാട്, ബീഹാര്‍, ഹരിയാന, രാജസ്ഥാന്‍ സ്വദേശികളായ ഈരണ്ടു പേര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സ്വദേശികളായ ഒരാള്‍ വീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ എണ്ണം.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 471 ആയി. ഇവരില്‍ 280 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടയം മലബാര്‍ സ്വദേശി 64കാരന്‍, ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലക്കോട് തേര്‍ത്തല്ലി സ്വദേശി അഞ്ച് വയസ്സുകാരന്‍ എന്നിവര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങി. നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22664 പേരാണ്.
Recommended Video
ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 83 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 20 പേരും, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 179 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 33 പേരും, കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ നാലുപേരും, ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ മൂന്നു പേരും, വീടുകളില്‍ 22342 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 14420 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 13556 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 12747 എണ്ണം നെഗറ്റീവാണ്. 864 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടർ ടി.വി.സുഭാഷ് അറിയിച്ചു.












Click it and Unblock the Notifications