Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 23 ആരോഗ്യ പ്രവർത്തകർക്കു കൂടി കൊവിഡ്: ജില്ലയിൽ 310 പേർക്ക് കൂടി വൈറസ് ബാധ!!

കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ 310 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. 251 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഇതിൽ ആറു പേര്‍ വിദേശത്തു നിന്നും 30 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 23 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 10532 ആയി. ഇവരില്‍ 127 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 6366 ആയി.

കൊവിഡ് ബാധിച്ച് മരിച്ച 42 പേര്‍ ഉള്‍പ്പെടെ 98 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 3758 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2699 പേര്‍ വീടുകളിലും ബാക്കി 1059 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 236, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 154, തലശ്ശേരി ജനറല്‍ ആശുപത്രി- 62, കണ്ണൂര്‍ ജില്ലാ ആശുപത്രി- 43, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 16, ചെറുകുന്ന് എസ്.എം.ഡി.പി- 6, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 30, എ.കെ.ജി ആശുപത്രി- 34, ധനലക്ഷ്മി -8, ജിം കെയര്‍- 42, ടെലി ആശുപത്രി- 8, ആര്‍മി ആശുപത്രി- 2, നേവി - 2, ലൂര്‍ദ് - 2, ജോസ്ഗിരി- 5, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 4, തളിപ്പറമ്പ് കോപ്പറേറ്റീവ് ആശുപത്രി- 3 എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

corona34-1588

എം.സി.സി- 7, കൊയിലി- 5, ആശിര്‍വാദ് -2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി- 2, സ്‌പെഷ്യലിറ്റി- 1, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍ - 329. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സ. എഫ്.എല്‍.ടി.സികളിലുമായി 54 പേരും ചികിത്സയിലുണ്ട്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15168 പേരാണ്. ഇതില്‍ 14006 പേര്‍ വീടുകളിലും 1162 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 123532 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 123134 എണ്ണത്തിന്റെ ഫലം വന്നു. 398 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.ഇതിനിടെ

ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 37 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ അഞ്ചരക്കണ്ടി 7, ചെങ്ങളായി 1, ചെറുപുഴ 4, ചെറുതാഴം 1, ചിറക്കല്‍ 10, 18, 23, ചൊക്ലി 3, എരമം കുറ്റൂര്‍ 3, എരുവേശ്ശി 5, ഇരിട്ടി നഗരസഭ 19, കടന്നപ്പള്ളി പാണപ്പുഴ 15, കാങ്കോല്‍ ആലപ്പടമ്പ 5, 13, കുറ്റിയാട്ടൂര്‍ 15, മാടായി 14, മലപ്പട്ടം 2,4, മട്ടന്നൂര്‍ നഗരസഭ 6, മൊകേരി 13, മുഴപ്പിലങ്ങാട് 11, നടുവില്‍ 12, നാറാത്ത് 7, 9, 10, 14, ന്യൂമാഹി 2, പാനൂര്‍ നഗരസഭ 40, പാപ്പിനിശ്ശേരി 16, പയ്യന്നൂര്‍ നഗരസഭ 42, പെരിങ്ങോം വയക്കര 6,13, രാമന്തളി 15, വളപട്ടണം 6 എന്നീ വാര്‍ഡുകള്‍ പൂര്‍ണ്ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ മട്ടന്നൂര്‍ നഗരസഭ 7, മൊകേരി 10, തൃപ്പങ്ങോട്ടൂര്‍ 16 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+