കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ടൗണ്‍ വികസനം: 23 ചെറുപട്ടണങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തലശേരി: കേരളത്തിലെ 23 ചെറുപട്ടണങ്ങളുടെ വികസന മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ധര്‍മടം- മേലൂര്‍ റോഡിലെ ചിറക്കുനി ടൗണിന്റെ സൗന്ദര്യവല്‍ക്കരണ പ്രവൃത്തി, ധര്‍മ്മടം റെയില്‍വെ സ്റ്റേഷന്‍ റോഡ് പുനരുദ്ധാരണ പ്രവൃത്തി എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരങ്ങളും ഗ്രാമങ്ങളും നവീകരിക്കുമ്പോള്‍ ശുചിത്വമാണ് പ്രധാനം., നോര്‍വെ യാത്രക്കിടയില്‍ സംസാരിച്ച ഒരു കുട്ടി കേരളത്തിലെ പട്ടണങ്ങളില്‍ ചവറിടാന്‍ ബിന്നുകളില്ലാത്തതിനെ പറ്റി സൂചിപ്പിച്ചു. മിഠായ് കവറിടാന്‍ ബിന്‍ കണ്ടില്ല എന്നതായിരുന്നു ആ കുഞ്ഞിന്റെ പരാതി. മാലിന്യ സംസ്‌കരണം നമ്മുടെ ജീവിതത്തിന്റെ ഭാഗമാവണം. ചവറുകള്‍ വലിച്ചെറിയുന്നത് അവസാനിപ്പിക്കണം.

1

ചിറക്കുനി ടൗണില്‍ ഡസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചുവെന്നറിയുന്നതില്‍ സന്തോഷമുണ്ട്. ചെറു ചെടികള്‍ നട്ടുവളര്‍ത്തിക്കൊണ്ട് ചിറക്കുനി ടൗണില്‍ വളര്‍ത്താനുദ്ദേശിക്കുന്ന ഹരിത കവചം സംരക്ഷിക്കാനുള്ള ചുമതല വ്യാപാരികള്‍ക്കൊപ്പം നാട്ടുകാര്‍ക്ക് കൂടിയുണ്ട്. ഭാവിയെക്കൂടി കണ്ട് കൊണ്ടാണ് ചെറു ടൗണുകളുടെ വികസനത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്.ഇതില്‍ നാട്ടുകാരുടെ സഹകരണവും പിന്തുണയും അവശ്യ ഘടകമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ചിറക്കുനി ടൗണ്‍ നവീകരണത്തിന് 3 കോടി രൂപയുടെ ഭരണാനുമതിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഓട, ടൈല്‍സ് പതിച്ച നടപ്പാത, ബസ് ഷെല്‍ട്ടര്‍, മിനി സ്റ്റേജ്, ആര്‍ട് വാള്‍, ചിറക്കുനി ധര്‍മ്മടം റെയില്‍വെ സ്റ്റേഷന്‍ റോഡ് ടാറിംഗ് എന്നിവയാണ് ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നടത്തിയത്.

English summary
23 small towns master plan accepted as part of town development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X