Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിയാ ഭവനിലെ 24 അന്തേവാസികൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു: ഏഴു പേർ ഗുരുതരാവസ്ഥയിൽ

ഇരിട്ടി: പേരാവൂർ തെറ്റു വഴിയിലെ അഗതി - അനാലായ മായ മരിയാഭവനിലെ 24 അന്തേവാസികൾക്കു കൂടി കോവിഡ് പോസറ്റീവ് സ്ഥിരികരിച്ചു. ഇതിൽ ഏഴു അന്തേവാസികളെ വിദഗ്ദ്ധ ചികൽസക്കായി തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടത്തിയത് . നിലവിൽ 114 അന്തേവാസികൾക്ക് കോവിഡ് സ്ഥിരികരിച്ചിട്ടുണ്ട്. 290 അംഗങ്ങളാണ് കൃപാ, മരിയ ഭവനുകളിലുള്ളത്.

കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ അഞ്ച് അന്തേവാസികളാണ് പേരാവൂർ തെറ്റു വഴിയിൽ പ്രവർത്തിക്കുന്ന കൃപ ഭവനിൽ നിന്നും മരണമടഞ്ഞത്.മാനസിക വിഭ്രാന്തിയുള്ളവരാണ് ഇവിടുത്തെ അന്തേവാസികളിലേറെയും.സംഭവം വിവാദമായതിനെ തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ കണ്ണുർ ജില്ലാ ഭരണകൂടത്തോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മിഷനംഗം ടി. ബൈജു നാഥ്റിപ്പോർട്ട് ആവശ്യപ്പെട്ടത് ഇതിനിടെ അശരണരായ അന്തേവാസികൾക്കായി നാടിൻ്റെ വിവിധ കോണുകളിൽ നിന്നും കാരുണ്യപ്രവാഹമെത്തുന്നുണ്ട്. പ്രവാസി വ്യവസായി യൂസഫലി പത്തുലക്ഷം രൂപ അന്തേവാസികളുടെ ചികിത്സാ ചെലവിനായി നൽകിയിട്ടുണ്ട്. സി.പി.എം ഉൾപ്പെടെയുള്ള രാഷ്ട്രിയ പാർട്ടികളും ലയൺസ് ക്ലബ്ബ് അടക്കമുള്ള സന്നദ്ധ സംഘടനകളും ധനസഹായം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ നൽകുന്നതിനായുള്ള പ്രവർത്തനം നടത്തി വരികയാണ്‌ നേരത്തെ കൊ വിഡ് ബാധിതരായ അഞ്ച് അന്തേവാസികളെ ചികിത്സയ്ക്കായി തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

bhavan-16


ഇതിനിടെ കണ്ണുർജില്ലയില്‍ 1034 പേര്‍ക്ക് കൂടികൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1007 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നും എത്തിയ ഒരാൾക്കും 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.74 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 210692 ആയി. ഇവരില്‍ 1068 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 200301 ആയി. 1221 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 7488 പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ പേര്‍ 6571 വീടുകളിലും ബാക്കി 917 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 32604 പേരാണ്. ഇതില്‍ 31702 പേര്‍ വീടുകളിലും 902 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂർ ജില്ലയില്‍ നിന്ന് ഇതുവരെ 1670288 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1669454എണ്ണത്തിന്റെ ഫലം വന്നു. 774 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ജില്ലാ കലക്ടർ ടിവി സുഭാഷ് വാർത്താ കുറിപ്പിൽ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+