Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 216 പേർക്ക് കൂടി സമ്പർക്കത്തിലൂടെ കൊവിഡ്: 14 ആരോഗ്യപ്രവർത്തകർക്കും രോഗബാധ!!

കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ സമൂഹ വ്യാപന സാധ്യതയേറ്റി കൊണ്ട് കൊ വിഡ് പടരുന്നു. ജില്ലയിൽ 242 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് വൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. 216 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയേറ്റത്. ഇവരിൽ രണ്ടുപേര്‍ വിദേശത്തു നിന്നും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 14 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 7808 ആയി ഉയർന്നിട്ടുണ്ട്.

ഇവരില്‍ 158 പേര്‍ പുതുതായി രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 4896 ആയി. കൊവിഡ് ബാധിച്ച് മരിച്ച 36 പേര്‍ ഉള്‍പ്പെടെ 72 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1887 പേര്‍ വീടുകളിലും ബാക്കി 711 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15440 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 232 പേരും, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 200 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 60 പേരും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

 coronavirus2-1

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 43 പേരും, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 35 പേരും, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 23 പേരും, എ.കെ.ജി ആശുപത്രിയില്‍ 36 പേരും, ജിം കെയര്‍ ആശുപത്രിയില്‍ 52 പേരും, ടെലി ആശുപത്രിയില്‍ എട്ട് പേരും, ചെറുകുന്ന് എസ്എംഡിപിയില്‍ രണ്ട് പേരും, ആര്‍മി ആശുപത്രിയില്‍ രണ്ട് പേരും, നാവിയില്‍ ഒരാളും ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും, ജോസ് ഗിരിയില്‍ അഞ്ച് പേരും കരിതാസില്‍ ഒരാളും, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ മൂന്ന് പേരും, തളിപ്പറമ്പ് കോപ്പറേറ്റീവ് ആശുപത്രിയില്‍ അഞ്ച് പേരും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

എം.സി.സിയില്‍ എട്ട് പേരും, കൊയിലിയില്‍ മൂന്ന് പേരും, ധനലക്ഷ്മി ആശുപത്രിയില്‍ നാല് പേരും, മിഷന്‍ ആശുപത്രിയില്‍ ഒരാളും, ശ്രീചന്ദ് ആശുപത്രിയില്‍ രണ്ട് പേരും, ആശിര്‍വാദില്‍ ഒരാളും, സ്പെഷ്യലിറ്റിയില്‍ ഒരാളും, ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 295 പേരും, വീടുകളില്‍ 14415 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 104800 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 104071 എണ്ണത്തിന്റെ ഫലം വന്നു. 729 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിൽ ഇതുവരെയായി മുപ്പതിലേറെപ്പേർ കൊ വിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്.ഇതിൽ ഒരു ആരോഗ്യ പ്രവർത്തകൻ കൂടി ഉൾപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+