Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 11 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: ജില്ലയിൽ 247 പേർക്ക് വൈറസ് ബാധ, 173 പേർക്ക് രോഗമുക്തി!!

കണ്ണൂര്‍: കണ്ണൂർ ജില്ലയിൽ കൊവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ജില്ലയില്‍ 247 പേര്‍ക്ക് കൂടിപുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 215 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 11 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 6754 ആയി. ഇവരില്‍ 173 പേര്‍ രോഗമുക്തി നേടി. അതോടെ രോഗം ഭേദമായവരുടെ എണ്ണം 4384 ആയി.

കൊവിഡ് സ്ഥിരീകരിച്ച 35 പേര്‍ ഉള്‍പ്പെടെ 61 പേര്‍ മരണപ്പെട്ടു. ജില്ലയില്‍ കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1167 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ബാക്കി 895 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായി ചികിത്സയിലാണ്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14668 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 259 പേരും, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 244 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 62 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 43 പേരും, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 31 പേരും, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 22 പേരും, എകെജി ആശുപത്രിയില്‍ 35 പേരും, ജിം കെയര്‍ ആശുപത്രിയില്‍ 80 പേരും നിരീക്ഷണത്തിലാണുള്ളത്.

 corona15-1

ടെലി ആശുപത്രിയില്‍ എട്ട് പേരും, ചെറുകുന്ന് എസ്എംഡിപിയില്‍ രണ്ട് പേരും, ആര്‍മി ആശുപത്രിയില്‍ മൂന്ന് പേരും, നാവിയില്‍ ഒരാളും ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും, സിആര്‍പിഎഫ് ക്യാമ്പില്‍ അഞ്ച് പേരും ജോസ് ഗിരിയില്‍ നാല് പേരും, കരിതാസില്‍ ഒരാളും, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ മൂന്ന് പേരും, തളിപ്പറമ്പ് കോപ്പറേറ്റീവ് ആശുപത്രിയില്‍ നാല് പേരും, എംസിസിയില്‍ അഞ്ച് പേരും, കൊയിലിയില്‍ മൂന്ന് പേരും, ധനലക്ഷ്മി ആശുപത്രിയില്‍ നാല് പേരും മിഷന്‍ ആശുപത്രിയില്‍ ഒരാളും, ശ്രീചന്ദ് ആശുപത്രിയില്‍ രണ്ട് പേരും, ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 288 പേരും, വീടുകളില്‍ 13,555 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 94939 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 94427 എണ്ണത്തിന്റെ ഫലം വന്നു. 512 എണ്ണ ത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+