കണ്ണൂരിൽ 25ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊ വിഡ്: 162 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
കണ്ണൂര്‍: ജില്ലയില്‍ ആശങ്ക വർധിപ്പിച്ചു കൊണ്ട് 200 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ 162 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചുപേര്‍ വിദേശത്തു നിന്നും എട്ടുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 25 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 4420 ആയി. ഇവരില്‍ പുതുതായി രോഗമുക്തി നേടിയ 67 പേരടക്കം 3180 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 30 പേര്‍ ഉള്‍പ്പെടെ 40 പേര്‍ മരണപ്പെട്ടു. ബാക്കി 1200 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 67 പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 3180 ആയി. 20 പേര്‍ എംഐടി ഡിസിടിസിയില്‍ നിന്നും 17 പേര്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും, 10 പേര്‍ പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്നുമാണ് രോഗമുക്തി നേടിയത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് എട്ടുപേരും, സ്പോര്‍ട്സ് ഹോസ്റ്റല്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് അഞ്ചുപേരും രോഗമുക്തി നേടി. തലശ്ശേരി ജനറല്‍ ആശുപത്രി, നെട്ടൂര്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന രണ്ട് വീതം പേരും ആയുര്‍വേദ സിഎഫ്എല്‍ടിസി, ഹോം ഐസൊലേഷന്‍, ചെറുകുന്ന് എസ്.എം.ഡി.പി എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് ഏറ്റവും ഒടുവിൽ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

ഇതിനിടെ ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 52 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട്- 7, അഞ്ചരക്കണ്ടി- 13, ആറളം- 14, 16, ചപ്പാരപ്പടവ്- 2, ചെമ്പിലോട്- 4, 6, 7, 8, 17, ചിറ്റാരിപറമ്പ- 3, 15, ധര്‍മ്മടം- 7, കടമ്പൂര്‍- 5, കതിരൂര്‍- 3, 9, കണ്ണപുരം- 10, കണ്ണൂര്‍ കോര്‍പ്പറേഷന്‍- 47, 49, 52, കീഴല്ലൂര്‍- 5, 6, കൂത്തുപറമ്പ നഗരസഭ- 3, 23, 27 മാങ്ങാട്ടിടം- 16, മട്ടന്നൂര്‍ നഗരസഭ- 14, മുഴപ്പിലങ്ങാട്- 3, പന്ന്യന്നൂര്‍- 5, പയ്യന്നൂര്‍ നഗരസഭ- 42, പടിയൂര്‍ കല്ല്യാട്- 6, പെരളശ്ശേരി- 6, 13, പിണറായി- 5 എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
ശ്രീകണ്ഠാപുരം നഗരസഭ- 14, തലശ്ശേരി നഗരസഭ- 19, 37, തില്ലങ്കേരി- 8, 10, 12, 13, വളപട്ടണം- 3, വേങ്ങാട്- 3, 5, 13 എന്നീ വാര്‍ഡുകള്‍ പൂര്‍ണ്ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ പാപ്പിനിശ്ശേരി- 4, പേരാവൂര്‍- 3, 5, 7, 16 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും. നേരത്തേ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍- 37, പാനൂര്‍ നഗരസഭ- 2, 4, 14, 22, 32, 40, ആലക്കോട്- 13, ആറളം- 15, അയ്യന്‍കുന്ന്- 1, 8, ചിറ്റാരിപറമ്പ- 2, 7, എരമം കുറ്റൂര്‍- 11, എരഞ്ഞോളി- 8, 9, ഏഴോം- 2, 6, ഇരിട്ടി നഗരസഭ- 31, 32, കതിരൂര്‍- 6, 12, 14 എന്നിവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
കാങ്കോല്‍ ആലപ്പടമ്പ- 9, 11, 12, കോളയാട്- 12, കോട്ടയം മലബാര്‍- 9, 13, കുന്നോത്തുപറമ്പ്- 18, കുറുമാത്തൂര്‍- 1, മാങ്ങാട്ടിടം- 3, മട്ടന്നൂര്‍ നഗരസഭ- 25, 35, മാട്ടൂല്‍- 3, മയ്യില്‍- 18, മൊകേരി- 6, മുണ്ടേരി- 14, പടിയൂര്‍ കല്ല്യാട്- 4, പന്ന്യന്നൂര്‍- 3, 7, 14, പാപ്പിനിശ്ശേരി- 6, 18, പരിയാരം- 1, 12, പായം- 3, 16 പയ്യന്നൂര്‍ നഗരസഭ- 1, 2, 36, പിണറായി- 8, 18, 19, തളിപ്പറമ്പ് നഗരസഭ- 15, ഉളിക്കല്‍- 8, വളപട്ടണം- 5, വേങ്ങാട്- 15, നടുവില്‍- 14, എരുവേശ്ശി- 1 എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂർ കോർപറേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം 23 പേർക്ക് കൊ വിഡ് ബാധിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കക്കാട് പാലം റോഡും ഇടറോഡുകളും വീണ്ടും അടച്ചു.












Click it and Unblock the Notifications