ഒരു ദിനത്തിൽ 25 ലക്ഷം; റെക്കോഡ് കളക്‌ഷനുമായി കണ്ണൂർ കെഎസ്ആർടിസി ചരിത്രം സൃഷ്ടിച്ചു
കണ്ണൂർ: യാത്രക്കാരുടെ വർദ്ധനവിലും വരുമാനത്തിൻ്റെ വളർച്ചയിലും ചരിത്രം സൃഷ്ടിച്ചു കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ ജീവനക്കാർ. ഒറ്റദിനം കൊണ്ട് 25 ലക്ഷത്തിനുമുകളിൽ വരുമാന നേട്ടവുമായി കെ.എസ്.ആർ.ടി.സിയുടെ മികച്ച പ്രകടനം കൈയ്യടി നേടുന്നു.
കണ്ണൂർ യൂണിറ്റ്. കോർപ്പറേഷൻ അധികൃതർ നിശ്ചയിച്ച 21,50,000 എന്ന ലക്ഷ്യത്തെ മറികടന്ന് 25,02,210 തുക ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം സ്വന്തമാക്കിയാണ് ഡിപ്പോയുടെ നേട്ടം. തിങ്കളാഴ്ചയിലെ മാത്രം കളക്‌ഷനാണിത്.

സംസ്ഥാനത്താകെ ഒറ്റദിവസംകൊണ്ട് ഒൻപത് കോടി കളക്‌ഷൻ നേടുക എന്ന ലക്ഷ്യമാണ് കോർപ്പറേഷൻ മുന്നോട്ടുവെച്ചിരുന്നത്. ഇതിൽ 8.65 ലക്ഷം നേടാനാണ് കോർപ്പറേഷന് സാധിച്ചത്. മിക്ക യൂണിറ്റുകൾക്കും ലക്ഷ്യം കൈവരിക്കാൻ സാധിച്ചില്ല.
അതേസമയം നേട്ടം കൈവരിച്ച യൂണിറ്റുകൾ കെ.എസ്.ആർ.ടി.സി.യ്ക്ക് അഭിമാനമായി. കളക്‌ഷനിൽ സംസ്ഥാനതലത്തിൽ ആറാമതാണ് കണ്ണൂർ യൂണിറ്റ്. ഒരു കിലോമീറ്ററിൽ നേടിയ വരുമാനം (ഏണിങ് പെർ കിലോമീറ്റർ -ഇ.കെ.പി.എം.), ഒരു ബസ് നേടിയ വരുമാനം (ഏണിങ് പെർ ബസ്-ഇ.പി.ബി.) എന്നിവയിലും ഒന്നാമതെത്തിയ കണ്ണൂർ യൂണിറ്റ് ഉത്തരമേഖലയിലെ ആകെ യൂണിറ്റുകളിലും ഒന്നാം സ്ഥാനത്തെത്തി. കാഞ്ഞങ്ങാട്, പെരിന്തൽമണ്ണ, മാനന്തവാടി, തൊട്ടിൽപ്പാലം, തിരുവമ്പാടി യൂണിറ്റുകളാണ് ഉത്തരമേഖലയിൽ കണ്ണൂരിനുപിന്നിൽ ലക്ഷ്യം കൈവരിച്ച മറ്റ് യൂണിറ്റുകൾ.
14-ന് നേടിയ 22,87,000 കളക്‌ഷനാണ് ഇതിന് മുൻപ് കണ്ണൂർ യൂണിറ്റ് സ്വന്തമാക്കിയ ഏറ്റവും ഉയർന്ന കളക്‌ഷൻ. ഇതിനെയും മറികടന്നാണ് പുതിയ കളക്‌ഷനെന്നത് അഭിമാനമാണെന്നും ജീവനക്കാരുടെ പ്രയത്നത്തിന് ലഭിച്ച അംഗീകാരമാണെന്നും കണ്ണൂർ യൂണിറ്റിന് നേതൃത്വംനല്കുന്ന ഡി.ടി.ഒ. വി. മനോജ്‌കുമാർ, പി. ഗിരീഷ് കുമാർ എന്നിവർ അറിയിച്ചു. നേരത്തെ ബജറ്റ് ടൂറിസം പദ്ധതിയിലൂടെ വൻ വരുമാനം കെ.എസ്.ആർ.ടി.പിയുണ്ടാക്കിയിരുന്നു. വയനാട്, മൂന്നാർ കണ്ണൂരിലെ മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങൾ, കൊല്ലൂർ എന്നിവടങ്ങളിലാണ് കെ.എസ്.ആർ.ടി.സി ടൂർ പാക്കേജുകൾ നടത്തുന്നത്.
വിദ്യാർത്ഥികൾക്കായി പ്രത്യേക ടൂർ പാക്കേജുകൾ കെ.എസ്.ആർ.ടി.സി നടത്തുന്നുണ്ട്. സ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ ടൂറുകൾക്കായാണ് കെ.എസ്. ആർടിസിയിൽ സഞ്ചരിക്കുന്നത്. ഇതു മാത കുടുംബശ്രീ , മറ്റു സന്നദ്ധസംഘടനകൾ എന്നിവയും കെ.എസ്.ആർ.ടി.സി ടൂർ പാക്കേജിൽ സഞ്ചരിക്കുന്നുണ്ട്.












Click it and Unblock the Notifications