Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 25 പേർക്ക് കൂടി കൊ വിഡ് വൈറസ് രോഗബാധ: എട്ടുപേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർ

കണ്ണൂര്‍: കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ പുതുതായി 25 പേര്‍ക്ക് കൂടി കോവിഡ് വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് അറിയിച്ചു. ഇവരില്‍ എട്ടുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും, എട്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ബാക്കിയുള്ളവരില്‍ ഏഴുപേര്‍ കണ്ണൂര്‍ ഡി.എസ്.സി ജീവനക്കാരും രണ്ടുപേര്‍ സി.ഐ.എസ്.എഫുകാരുമാണ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചുപേര്‍ ഇന്ന് രോഗമുക്തരായി.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 18-ന് ദുബൈയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി 35കാരന്‍, 23-ന് ഷാര്‍ജയില്‍ നിന്നുള്ള ജി9 699 വിമാനത്തിലെത്തിയ ആന്തൂര്‍ സ്വദേശി 50കാരന്‍, 30-ന് മസ്‌ക്കറ്റില്‍ നിന്നുള്ള ഐ.എക്സ് 1714 വിമാനത്തിലെത്തിയ പടിയൂര്‍ സ്വദേശി 61കാരി, ജൂലൈ രണ്ടിന് കുവൈത്തില്‍ നിന്നുള്ള ജി.ബി 7227 വിമാനത്തിലെത്തിയ പെരളശ്ശേരി സ്വദേശി 65കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 14-ന് ദമാമില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെത്തിയ മട്ടന്നൂര്‍ സ്വദേശി 32കാരന്‍, 20-ന് സൗദി അറേബ്യയില്‍ നിന്നെത്തിയ മാലൂര്‍ സ്വദേശി 43കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ ഒന്നിന് റിയാദില്‍ നിന്നുള്ള എക്സ്.വൈ 345 വിമാനത്തിലെത്തിയ പാപ്പിനിശ്ശേരി സ്വദേശി 55കാരന്‍, സൗദി അറേബ്യയില്‍ നിന്നെത്തിയ പിണറായി സ്വദേശി 60കാരി എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.

corona-boy1-15

ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 18നെത്തിയ കതിരൂര്‍ സ്വദേശി 37കാരന്‍, ജൂണ്‍ 24നെത്തിയ മാലൂര്‍ സ്വദേശി 23കാരി, ജൂണ്‍ 27നെത്തിയ ചൊക്ലി സ്വദേശി 47കാരന്‍, ജൂണ്‍ 28നെത്തിയ കുന്നോത്ത്പറമ്പ് സ്വദേശി 50കാരന്‍, ജൂലൈ രണ്ടിനെത്തിയ പിണറായി സ്വദേശി 30കാരന്‍, ചെന്നൈയില്‍ നിന്ന് ജൂണ്‍ 20ന് എത്തിയ കോട്ടയം മലബാര്‍ സ്വദേശികളായ 33കാരി, എട്ട് വയസുകാരന്‍, അന്നേ ദിവസം കോയമ്പത്തൂരില്‍ നിന്നെത്തിയ മാലൂര്‍ സ്വദേശി 56കാരന്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവര്‍. കണ്ണൂര്‍ ഡി.ഐ.സി സെന്ററിലെ പശ്ചിമബംഗാളില്‍ നിന്നുള്ള മൂന്നുപേര്‍ക്കും ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ടുപേര്‍ക്കും ഒഡീഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒരാള്‍ക്കു വീതവുമാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. സി.ഐ.എസ്.എഫുകാരില്‍ നിന്ന് രാജസ്ഥാന്‍, മഹാരാഷ്ട്ര സ്വദേശികളായ ഒരാള്‍ വീതവും പുതുതായി രോഗബാധിതരായി.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 585 ആയി. ഇവരില്‍ 328 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉളിക്കല്‍ സ്വദേശി 33കാരന്‍, തലശ്ശേരി സ്വദേശി 62കാരന്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മുണ്ടേരി സ്വദേശി 54കാരന്‍, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചപ്പാരക്കടവ് സ്വദേശികളായ 37കാരന്‍, 41കാരന്‍ എന്നിവരാണ് രോഗം ഭേദമായി വീടുകളിലേക്കു മടങ്ങിയത്.

നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 23940 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 60 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 24 പേരും, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 278 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 42 പേരും, കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 15 പേരും, ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ മൂന്നുപേരും, വീടുകളില്‍ 23518 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 16327 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 15855 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 14856 എണ്ണം നെഗറ്റീവാണ്. 472 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+