Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ 196 പേർക്ക് സമ്പർക്കത്തിലുടെ കൊവിഡ്: ജില്ലയിൽ 251 പേർക്ക് കൊവിഡ്!!

കണ്ണൂർ: കണ്ണൂർ ജില്ലയില്‍ 251 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. 196 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലുപേര്‍ വിദേശത്തു നിന്നും 30 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 21 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 5089 ആയി. ഇവരില്‍ രോഗമുക്തി നേടിയ 69 പേരടക്കം 3422 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 34 പേര്‍ ഉള്‍പ്പെടെ 40 പേര്‍ മരണപ്പെട്ടു. ബാക്കി 1627 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13,120 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 408 പേരും, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 173 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 59 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 48 പേരും, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 20 പേരും, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 10 പേരും, എ.കെ.ജി ആശുപത്രിയില്‍ 17 പേരും, ജിം കെയര്‍ ആശുപത്രിയില്‍ 48 പേരും രോഗം സ്ഥിരീകരിച്ചവരാണ്.

 coran-093-

ടെലി ആശുപത്രിയില്‍ ഒരാളും ചെറുകുന്ന്, എസ്എംഡിപിയില്‍ ഒരാളും, ആര്‍മി ആശുപത്രിയില്‍ മൂന്നുപേരും, ലൂര്‍ദ് ആശുപത്രിയില്‍ രണ്ടുപേരും, സിആര്‍പിഎഫ് ക്യാമ്പില്‍ അഞ്ചുപേരും, ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 552 പേരും, വീടുകളില്‍ 11773 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 81858 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 81443 എണ്ണത്തിന്റെ ഫലം വന്നു. 415 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.ഇതിനിടെ കണ്ണുർ കോർപറേഷനിലും നഗരസഭകളിലും കൊ വിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചത് ആരോഗ്യ പ്രവർത്തകരിൽ ആശങ്കയുണർത്തിയിട്ടുണ്ട്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍- പരിധിയിൽ നാൽപതു പേർക്കാണ് കൊ വിഡ് പോസറ്റീവ് റിപ്പോർട്ട് ചെയ്തത്. ആന്തൂര്‍ മുനിസിപ്പാലിറ്റി- 12 കൂത്തുപറമ്പ് മുനിസിപ്പാലിറ്റി- 3 പയ്യന്നൂര്‍ മുനിസിപ്പാലിറ്റി- 7 തലശ്ശേരി മുനിസിപ്പാലിറ്റി- 7 തളിപ്പറമ്പ് മുനിസിപ്പാലിറ്റി- 3 മട്ടന്നൂര്‍ മുനിസിപ്പാലിറ്റി- 2.. എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+