ഏഴിമല അക്കാദമിയില്‍ 253 ഓഫീസ് കാഡറ്റുകള്‍ പാസിങ് ഔട്ട് പരേഡ് നടത്തി
കണ്ണൂര്‍:ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയില്‍നിന്ന് ബിടെക് ബിരുദം നേടിയ 114 മിഡ്ഷിപ്പ്മെന്‍ ഉള്‍പ്പെടെ 253 ഓഫീസര്‍ കേഡറ്റുകള്‍ പരിശീലനം പൂര്‍ത്തിയാക്കി പാസിംഗ് ഔട്ട് പരേഡ് നടത്തി. ഇവരില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, മഡഗാസ്കര്‍, മൗറീഷ്യസ്, മ്യാന്മാര്, സീഷെല്‍സ്, ടാന്‍സാനിയ എന്നീ ഏഴ് വിദേശരാജ്യങ്ങളിലെ 16 ഓഫീസര്‍ കേഡറ്റുകളുമുണ്ട്. ശനിയാഴ്ച രാവിലെ അക്കാദമിയില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ സിഐഎസ്സി തലവന്‍ എയര്‍മാര്‍ഷല്‍ ബലഭദ്ര രാധാകൃഷ്ണ സല്യൂട്ട് സ്വീകരിച്ചു.
ഭീകരവാദം, വെറുപ്പിന്റെ പ്രത്യയശാസ്ത്രം, പൈറസി തുടങ്ങി നമ്മുടെ നൂറ്റാണ്ട് നേരിടുന്ന പരമ്പരാഗതവും അല്ലാത്തതുമായ എല്ലാ ഭീഷണികളേയും നേരിടാന്‍ തയ്യാറാവണമെന്ന് പരേഡ് പരിശോധിച്ച ശേഷം നല്കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.പരിശീലനം പൂര്‍ത്തിയാക്കിയ വിദേശരാജ്യങ്ങളിലെ ട്രെയിനികള്‍ ഇന്ത്യയുമായും ഇന്ത്യന്‍ നേവിയുമായുള്ള സൗഹൃദം ശക്തമാക്കാന്‍ പരിശ്രമിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ആള്‍റൗണ്ട് മികവ് പുലര്‍ത്തിയ ട്രെയിനികള്‍ക്കുള്ള അവാര്‍ഡുകള്‍ അദ്ദേഹം സമ്മാനിച്ചു.

ബിടെക് ബാച്ചിലെ പ്രസിഡന്റിന്റെ സ്വര്‍ണ മെഡല്‍ അനിവേശ് സിംഗ് പരിഹാര്‍ ഏറ്റുവാങ്ങി. വെള്ളി മെഡല്‍ മനോജ് കുമാര്‍, വെങ്കല മെഡല്‍ വിശ്വജിത് വിജയ് പാട്ടീല്‍ എന്നിവരും നേവല്‍ ഓറിയന്റേഷന്‍ ബാച്ച് സ്വര്‍ണ മെഡല്‍ ഗൗരവ് റാവു, വെള്ളി മെഡല്‍ രാഘവ് സരീന്, വെങ്കല മെഡല്‍ ആരോണ്‍ അജിത് ജോണ്‍ എന്നിവര്‍ക്കും സമ്മാനിച്ചു.
103ാമത് ഇന്ത്യന്‍ നേവല്‍ അക്കാദമി കോഴ്സ്, 32, 33, 34, 36 നേവല്‍ ഓറിയന്റേഷന്‍ കോഴ്സ് (റെഗുലര്‍, എക്സ്റ്റൈന്‍ഡഡ്-ജിഎസ്ഇഎസ്, എക്സ്റ്റെന്‍ഡഡ്-എസ്എസ്സി) എന്നിവയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. 35 പേര് വനിതാ കേഡറ്റുകളാണ്. 18 പേര് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ ഓഫീസര്‍ കാഡറ്റുകളാണ്. ഇതിനകം 77 സുഹൃദ് വിദേശ രാജ്യങ്ങളിലെ കേഡറ്റുകള്‍ക്ക് ഇന്ത്യന്‍ നാവിക അക്കാദമിയില്‍ പരിശീലനം നല്‍കിയിട്ടുണ്ട്.
നാവിക അക്കാദമി കമാന്‍ഡന്റ് വൈസ് അഡ്മിറല്‍ പുനീത്കുമാര്‍ ബാല്‍, വൈസ് അഡ്മിറല്‍ സൂരജ് ഭേരി, റിയര്‍ അഡ്മിറല്‍ അജയ് ഡി തിയോഫിലസ്, പ്രിന്‍സിപ്പല്‍ റിയര്‍ അഡ്മിറല്‍ രാജ്വീര് സിംഗ് എന്നിവര്‍ മുഖ്യാതിഥികളായി. ബീജാപൂര്‍ സൈനിക് സ്കൂളിലെ എന്‍സിസി കേഡറ്റുകള്‍, നാവിക അക്കാദമിയില്‍ സംഘടിപ്പിച്ച തിങ്ക്യു ക്വിസ് മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ എന്നിവരും ട്രെയിനികളുടെ കുടുംബാംഗങ്ങളും പരേഡ് വീക്ഷിക്കാനെത്തി.
ബിരുദദാന ചടങ്ങില്‍ ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് ട്രോഫികള്‍ ഡിആര്‍ഡിഒ ഡയറക്ടര്‍ ജനറല്‍ ഡോ. ടെസ്സി തോമസ് സമ്മാനിച്ചു. ബിടെക് അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ ബംഗ്ലാദേശ് നേവിയിലെ റെയ്നൂര്‍ റഹ്മാനും ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ വൈഭവ് സിംഗും മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ കെ ഹരിഹരനും ട്രോഫികള്‍ ഏറ്റുവാങ്ങി. ബിടെക് കോഴ്സുകള്‍ ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications